പ്രണവിനെ പരിചയപ്പെടുത്തന്നത് സുഹൃത്ത് എന്ന് പറഞ്ഞല്ല..!! തുറന്ന് പറഞ്ഞ് കല്യാണി
മാതാപിതാക്കളെ പോലെ വളരെയടുത്ത സുഹൃത്തുക്കളാണ് കല്യാണി പ്രിയദര്‍ശനും പ്രണവ് മോഹന്‍ലാലും. ഇരുവരും ഒരുമിച്ച് എത്തുന്ന മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം റിലീസ് അടുക്കുകയാണ്. കല്യാണി മലയാളത്തില്‍ അഭിനയിക്കുന്ന ആദ്യ ചിത്രം കൂടിയാണ് മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം. ഇപ്പോഴിതാ കല്യാണി പ്രണവിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ആരാധകര്‍ക്കിടയില്‍ ശ്രദ്ധേയമാകുന്നത്.
കുട്ടികാലം തൊട്ട് ഇരുവരും ഒരുമിച്ച് കളിച്ചു വളര്‍ന്നവരാണെന്നും പ്രണവ് തന്റെ ഏറ്റവും അടുത്ത സുഹൃത്താണ് എന്നും കല്യാണി പറയുന്നു. താന്‍ പ്രണവിനെ മറ്റുള്ളവരുടെ അടുത്ത് പരിചയപ്പെടുന്നത് കസിന് ആണെന്ന് പറഞ്ഞാണെന്നും താരം പറഞ്ഞു.
ചെറുപ്പം മുതല്‍ തൊട്ട് അവധിക്കാലങ്ങള്‍ തങ്ങള്‍ ഒരുമിച്ചാണ് ആഘോഷിച്ചിരുന്നത്. തങ്ങള്‍ തമ്മില്‍ വളരെ ഒരു വലിയ ഒരു ബോണ്ട് ഉണ്ടെന്നും താരം പറയുന്നു. വിനീത് ശ്രീനിവാസന് സംവിധായകനാകുന്ന ഹൃദയം എന്ന ചിത്രത്തിലും പ്രണവിന്റെ നായികയായെത്തുന്നത് കല്യാണിയാണ്. താരം ആദ്യമായി മലയാളത്തില്‍ നായികയായി എത്തുന്ന ചിത്രം കൂടിയാണ് ഹൃദയം.