മരണശേഷം അഞ്ച് പേർക്ക് ജീവൻ നൽകി ആദിത്യ മടങ്ങി..!! ഹൃദയത്തിൽ തൊട്ട് അമ്മയുടെ കുറിപ്പ്

മരണശേഷം അഞ്ച് പേർക്ക് ജീവൻ നൽകി ആദിത്യ മടങ്ങി..!! ഹൃദയത്തിൽ തൊട്ട് അമ്മയുടെ കുറിപ്പ്

മരണശേഷം അഞ്ച് പേര്‍ക്ക് ജീവന്‍ നല്‍കി ആദിത്യ ബി മനോജ് യാത്രയായി. ആക്‌സിഡന്റില്‍ ദീര്‍ഘനാളായി ചികിത്സയില്‍ ആയിരിക്കെയാണ് ആദിത്യ മരണപ്പെട്ടത്. തിരുവനന്തപുരം സ്വദേശിയാണ് ആദിത്യ. ക്രൈസ്റ്റ് നഗറിലായിരുന്നു സ്‌കൂള്‍ വിദ്യഭ്യാസം പൂര്‍ത്തിയാക്കിയത്.

മകന്റെ മരണ വാര്‍ത്ത അമ്മ ബിന്ദു മനോജ് ആണ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. നീ എന്നും തങ്ങള്‍ക്ക് തീരാ നഷ്ടമായിരിക്കുമെന്നും നിന്നെ തങ്ങള്‍ ഒരുപാട് സ്‌നേഹിച്ചിരുന്നുവെന്നും അമ്മ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. നിരവധി പേരാണ് സോഷ്യല്‍ മീഡിയയിലൂടെ ആദരാഞ്ജലികള്‍ അര്‍പ്പിച്ചത്. അമ്മയുടെ വാക്കുകള്‍ :

എന്റെ പ്രിയപുത്രാ, മറ്റ് അഞ്ച് ആളുകള്‍ക്ക് ജീവന്‍ നല്‍കി മറഞ്ഞ് പോയ നീ ഒരു ദിവ്യാത്മാവായി എന്നെന്നേക്കും ഞങ്ങളുടെ മനസില്‍ ഓര്‍മ്മിക്കപ്പെടും. നീ എന്നും ഞങ്ങള്‍ക്ക് ഒരു തീരാ നഷ്ടമായിരിക്കും. ഞങ്ങള്‍ നിങ്ങളെ വളരെയധികം നിന്നെ സ്നേഹിക്കുന്നു.

നിന്നെപ്പോലെ ഒരു മകനെ പ്രസവിച്ചതില്‍ ഞാന്‍ വളരെയധികം അഭിമാനിക്കുന്നു. ഞങ്ങളില്‍ നീ അവശേഷിപ്പിച്ച ശൂന്യത മാറ്റിസ്ഥാപിക്കാന്‍ ആര്‍ക്കും കഴിയില്ല- അമ്മ വേദനയോടെ കുറിച്ചു.

CATEGORIES
TAGS

COMMENTS