ദാമ്പത്യം തകരാൻ കാരണക്കാരി ഞാൻ തന്നെ..!! ഇനി മകളാണ് ലോകം; തുറന്ന് പറച്ചിലുമായി ആര്യ

ദാമ്പത്യം തകരാൻ കാരണക്കാരി ഞാൻ തന്നെ..!! ഇനി മകളാണ് ലോകം; തുറന്ന് പറച്ചിലുമായി ആര്യ

ബഡായി ബംഗ്ലാവ് എന്ന ജനപ്രിയ ഷോയിലൂടെ ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായി മാറിയ അവതാരകയാണ് ആര്യ. ബഡായി ആര്യ എന്നും ആരാധകര്‍ താരത്തെ വിശേഷിപ്പിക്കാറുണ്ട്. ഇപ്പോഴിതാ താരം ബിഗ് ബോസിലെ മത്സരാര്‍ത്ഥികളില്‍ ഒരാളായി തെരഞ്ഞെടുത്തിരിക്കുകയാണ്.

ബിഗ് ബോസ് ആരംഭിക്കുന്ന വാര്‍ത്ത പുറത്തുവന്നപ്പോള്‍ തന്നെ നിരവധി പേര്‍ ആര്യയുടെ പേര് പരാമര്‍ശിച്ചിരുന്നു. ആര്യയും ഉള്‍പ്പെട്ടതോടെ ആരാധകര്‍ വലിയ ആവേശത്തിലാണ്. വരും എപ്പിസോഡുകളില്‍ എന്തു നടക്കും എന്ന് ഉറ്റുനോക്കുകയാണ് പ്രേക്ഷകര്‍ ഇപ്പോള്‍. സിനിമാ മേഖലയില്‍ നിന്നും ടെലിവിഷന്‍ രംഗത്തു നിന്നും അവതരണ മേഖലയിലും കോമഡി രംഗത്തുനിന്നുമെല്ലാം നിരവധി മത്സരാര്‍ത്ഥികളാണ് ഇത്തവണ സീസണ്‍ ടു വില്‍ അണിനിരക്കുന്നത്.

കഴിഞ്ഞ ദിവസത്തെ എപ്പിസോഡില്‍ മത്സരാര്‍ത്ഥികളെ സ്വയം പരിചയപ്പെടുത്തുന്ന ടാസ്‌ക് ഉണ്ടായിരുന്നു. അതില്‍ ആര്യ പറഞ്ഞ വാക്കുകള്‍ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുക്കുന്നത്. ഒരു മകള്‍ മാത്രമേ തനിക്ക് ഉള്ളൂ എന്നും താന്‍ വിവാഹബന്ധം വേര്‍പെടുത്തിയിരിക്കുക ആണെന്നും താരം പറഞ്ഞു.

തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യംമകള്‍ ആണെന്നും അവള്‍ക്കു വേണ്ടിയാണ് താന്‍ ജീവിക്കുന്നതെന്നും താരം വ്യക്തമാക്കി. നൂറു ദിവസത്തെ ബിഗ് ബോസിലെ നാളുകള്‍ താന്‍ ഏറ്റവും കൂടുതല്‍ മിസ്സ് ചെയ്യുന്നതും മകളെ ആയിരിക്കുമെന്ന് ആര്യ വെളിപ്പെടുത്തി. പത്താം ക്ലാസിലെത്തിയപ്പോള്‍ പ്രണയത്തിലാകുകയും 18ാം വയസില്‍ വിവാഹതയാകുകയും ചെയ്തു.

തന്റെ ദാമ്പത്യത്തിലെ പ്രശ്‌നങ്ങള്‍ക്ക് 85 ശതമാനവും കാരണം തന്റെ തന്നെ ഭാഗത്തുനിന്ന് സംഭവിച്ച തെറ്റുകളാണ് എന്നും താരം പറഞ്ഞു. ആ ലൈഫ് അങ്ങനെ ആയിപ്പോയി ഞങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണകളൊക്കെ നിരവധി ഉണ്ടായിട്ടുണ്ട്. ഒടുവില്‍ വേര്‍പിരിയാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് ആര്യ പറയുന്നു.

CATEGORIES
TAGS

COMMENTS