പുത്തൻ മേക്കോവറിൽ, ആഘോഷരാവിൽ തിളങ്ങിയത് ഭവ്‌നി..!! വീഡിയോ വൈറൽ

പുത്തൻ മേക്കോവറിൽ, ആഘോഷരാവിൽ തിളങ്ങിയത് ഭവ്‌നി..!! വീഡിയോ വൈറൽ

2020ലെ ഏറ്റവും ഗംഭീരമായ താരവിവാഹം ആയിരുന്നു ഭാമയുടേത്. താരത്തിന്റെ വിവാഹ വിരുന്നില്‍ മലയാളത്തിലെ സൂപ്പര്‍സ്റ്റാറുകള്‍ പങ്കെടുത്തതിന്റെ ചിത്രങ്ങളും വീഡിയോകളും ഇതിനോടകം സോഷ്യല്‍ മീഡിയ ഏറ്റെടുത്തിട്ടുണ്ട്. ചടങ്ങില്‍ ഏറ്റവും കൂടുതല്‍ തിളങ്ങിയത് സുരേഷ് ഗോപിയുടെ കുടുംബമായിരുന്നു.

മമ്മൂട്ടിയും സുരേഷ് ഗോപിയും ദിലീപും അടക്ക മലയാളത്തിലെ സൂപ്പര്‍താരങ്ങളെല്ലാം ചടങ്ങില്‍ എത്തിയിരുന്നു. ഇപ്പോഴിതാ നവദമ്പതികള്‍ക്ക് ആശംസകള്‍ അറിയിക്കാന്‍ സുരേഷ് ഗോപിയുടെ ഒപ്പമെത്തിയ മകള്‍ ഭാവ്‌നിയുടെ ചിത്രങ്ങള്‍ ആണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

ആരാധകരുടെ ഹൃദയം കവര്‍ന്ന ഈ സുന്ദരി കുട്ടി ആരെന്നു ആയിരുന്നു ആദ്യം സോഷ്യല്‍ മീഡിയയുടെ ചോദ്യം ,പിന്നീട് സുരേഷ് ഗോപിയും, രാധികയ്ക്കുമൊപ്പമെത്തിയ ഭവ്‌നിയ്ക്ക് നേരെയായിരുന്നു ക്യാമറകണ്ണുകള്‍. ഗോകുല്‍ സുരേഷ്, ഭാഗ്യ സുരേഷ്, ഭാവ്‌നി സുരേഷ്, മാധവ് സുരേഷ് എന്നീ നാല് മക്കളാണ് സുരേഷ് ഗോപിക്ക് ഉള്ളത്.

താര വിവാഹങ്ങളില്‍ സുരേഷ് ഗോപിയും രാധികയും പങ്കെടുക്കാറുണ്ടെങ്കിലും ഇതുവരെ മക്കളെ പങ്കെടുപ്പിച്ചിട്ടില്ല. മകന്‍ ഗോകുല്‍ നെ പോലെ ഭാവ്‌നിയും സിനിമയിലേക്ക് എന്നു കടന്നു വരും എന്നാണ് ആരാധകരുടെ ഇപ്പോഴത്തെ ചോദ്യം.

CATEGORIES
TAGS

COMMENTS