‘പറവയിലെ ഇച്ചാപ്പിയുടെ സുറുമിയല്ലേ ഇത്..’ – നടി മനാല്‍ ഷീറാസിന്റെ പുതിയ ഫോട്ടോസ് വൈറൽ
മലയാളത്തിൽ യുവാക്കൾക്കിടയിൽ ഒരുപാട് ഓളമുണ്ടാക്കിയ സിനിമകളിൽ ഒന്നായിരുന്നു നടൻ സൗബിൻ ഷാഹിർ സംവിധാനം ചെയ്ത പറവ എന്ന സിനിമ. ദുൽഖർ, ഷെയിൻ നിഗം, സൗബിൻ, ശ്രീനാഥ് ഭാസി, അർജുൻ അശോക് തുടങ്ങിയ താരങ്ങൾ അഭിനയിച്ച് ഗംഭീരവിജയം നേടിയ ചിത്രമാണ് പറവ. ഇവരെ കൂടാതെ ഇവരേക്കാൾ സിനിമയിൽ പ്രാധാന്യമുള്ള 2-3 ബാലതാരങ്ങളുമുണ്ടായിരുന്നു.
അതിൽ ഇച്ചാപ്പിയെ അവതരിപ്പിച്ച അമൽ ഷാ, ഹസീബിന് അവതരിപ്പിച്ച ഗോവിന്ദ്, ഇച്ചാപ്പിയുടെ മനംകവർന്ന സുറുമിയെന്ന കഥാപാത്രം അവതരിപ്പിച്ച മനാല്‍ ഷീറാസ് എന്നീ താരങ്ങൾക്ക് സിനിമ ഇറങ്ങിയ ശേഷം ഒരുപാട് ആരാധകരാണ് ഉണ്ടായത്. സുറുമിയെ മനോഹരമായി അഭിനയിച്ച മനാലയുടെ വിശേഷങ്ങൾ അറിയാനായിരുന്നു കൂട്ടത്തിൽ കൂടുതൽ താൽപര്യം.
എറണാകുളം തൃക്കാക്കര സ്വദേശിനിയാണ് മനാല്‍. മുഹമ്മദ് ഷിറാസാണ് ഉപ്പ, ഉമ്മയുടെ രഹന ഷിറാസ്. സാൾട്ട് ആൻഡ് പേപ്പർ എന്ന സിനിമയിൽ ശ്വേതാ മേനോന്റെ കുട്ടികാലം അവതരിപ്പിച്ചാണ് അഭിനയരംഗത്തേക്ക് വരുന്നത്. സൗബിന് മനാലയുടെ കുടുംബമായി അടുത്ത ബന്ധമുണ്ട്. അങ്ങനെയാണ് താരം പറവയിലേക്ക് എത്തുന്നതും സുറുമി എന്ന കഥാപാത്രം അഭിനയിക്കുന്നത്.
കടുത്ത ദുൽഖർ ആരാധികയാണ് താനെന്ന് ഒരു അഭിമുഖത്തിൽ മനാൽ പറഞ്ഞിട്ടുണ്ട്. തട്ടമിട്ട് വന്ന് സുറുമിയെന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ ഇടംപിടിക്കാൻ താരത്തിന് സാധിച്ചു. അഭിനയത്തിന് പുറമേ നല്ലയൊരു നർത്തകി കൂടിയാണ് മനാൽ. റിമ കല്ലിങ്കലിന്റെ മാമാങ്കം എന്ന നൃത്തവിദ്യാലയത്തിലാണ് മനാൽ പഠിക്കുന്നത്.
ഇപ്പോഴിതാ താരം നൃത്തം ചെയ്യുന്ന പോസിൽ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. അതുപോലെ തന്നെ തട്ടമിട്ട് നിൽക്കുന്ന മനാലയുടെ ചിത്രങ്ങളൂം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നുണ്ട്. +2 പഠനം കഴിഞ്ഞതിനാൽ ഇനി സിനിമയിലേക്ക് വീണ്ടും തിരിച്ചുവരുമെന്നാണ് മനാലയുടെ ആരാധകർ പ്രതീക്ഷിക്കുന്നത്.