നീയൊരു നടിയാകില്ലായെന്ന് പറഞ്ഞ് തളർത്തി, അവർക്ക് കൊടുക്കാനുള്ള മറുപടിയാണിത് – ഗ്രേസ് ആന്റണി

നീയൊരു നടിയാകില്ലായെന്ന് പറഞ്ഞ് തളർത്തി, അവർക്ക് കൊടുക്കാനുള്ള മറുപടിയാണിത് – ഗ്രേസ് ആന്റണി

കുമ്പളങ്ങി നൈറ്റ്സിലൂടെ ആരാധകര്‍ക്ക് പിയങ്കരിയായി മാറിയ താരമാണ് ഗ്രേസ് ആന്റണി. ചിത്രത്തില്‍ ഫഹദിന്റെ നായിക വേഷത്തിലെത്തിയ ഗ്രേസിന് മികച്ച പിന്തുണയാണ് പ്രേക്ഷകരുടെ പക്കല്‍ നിന്നും ലഭിച്ചത്.

ഒമര്‍ ലുലു ചിത്രം ഹാപ്പി വെഡ്ഡിങ്ങ്സിലൂടെയാണ് ഗ്രേസ് മലയാളസിനിമയില്‍ എത്തുന്നത്. പ്രമുഖ സിനിമ പ്രേമികളുടെ കൂട്ടായ്മയായ മൂവി സ്ട്രീറ്റിന്റെ മികച്ച സഹനടിയ്ക്കുള്ള അവാര്‍ഡ് ഗ്രേസ് സ്വന്തമാക്കിയിരിക്കുകയാണ്.

ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ പറ്റാത്ത ഒരു ദിവസം ആയിരുന്നു അതെന്ന് ഗ്രേസ് സോഷ്യല്‍മീഡിയയില്‍ കുറിച്ചിട്ടുണ്ട്. അവാര്‍ഡ് നിശയില്‍ ഗ്രേസ് സദസ്സിനോട് പറഞ്ഞ കാര്യങ്ങളും സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു. ഒരു നടിയെന്ന നിലയില്‍ എനിക്ക് കിട്ടുന്ന ആദ്യത്തെ അംഗീകാരം ആണ്.

നീയൊരു നടിയാകില്ല എന്ന് പറഞ്ഞു എന്നെ തളര്‍ത്താന്‍ നോക്കിയ എല്ലാവര്ക്കുമുള്ള മറുപടിയാണ് തന്റെ ഈ അവാര്‍ഡ് എന്ന് ഗ്രേസ് തുറന്നു പറഞ്ഞു. അന്ന് തളര്‍ത്തിയിരുന്നില്ലെങ്കില്‍ ഇന്ന് ഈ അംഗീകാരം തന്റെ വീട്ടില്‍ ഇരിക്കില്ലായിരുന്നു എന്നും തനിക്ക് വോട്ടു ചെയ്ത എല്ലാവര്ക്കും നന്ദിയുണ്ടെന്നും ഗ്രേസ് കൂട്ടിചേര്‍ത്തു.

CATEGORIES
TAGS

COMMENTS