ലോൺ എടുത്താണ് പൃഥ്വിയെ പഠിപ്പിച്ചത്, അഭിനയിക്കാനുള്ള ആഗ്രഹം തുറന്നുപറഞ്ഞപ്പോൾ ഇഷ്ടത്തിന് വിട്ടു – മനസ് തുറന്ന് മല്ലിക

ലോൺ എടുത്താണ് പൃഥ്വിയെ പഠിപ്പിച്ചത്, അഭിനയിക്കാനുള്ള ആഗ്രഹം തുറന്നുപറഞ്ഞപ്പോൾ ഇഷ്ടത്തിന് വിട്ടു – മനസ് തുറന്ന് മല്ലിക

മലയാളത്തിന്റെ പ്രിയതാരങ്ങളായ പൃഥ്വിരാജിന്റെയും ഇന്ദ്രജിത്തിന്റെയും സ്വഭാവ വ്യത്യാസത്തെ അമ്മ മല്ലിക സുകുമാരന്‍ വെളിപ്പെടുത്തുകയാണ്. ഒരു അഭിമുഖത്തിലൂടെയാണ് താരം സ്വഭാവത്തെ വിലയിരുത്തിയത്. മൂത്ത മകന്‍ ഇന്ദ്രന്റെ സ്വഭാവം തന്നെ പോലെയാണെന്നും ഇളയ മകന്‍ പൃഥ്വിരാജ് സുകുവേട്ടനെ പോലെയാണെന്നും താരം പറഞ്ഞു.

മക്കളെ ക്കുറിച്ച് മാത്രമല്ല മരുമക്കളെ ക്കുറിച്ചും മല്ലിക വെളിപ്പെടുത്തി. മൂത്ത മരുമകള്‍ പൂര്‍ണിമ തന്നെ പോലെ ആണെന്ന് പലരും പറയും. കാരണം തങ്ങള്‍ രണ്ടു പേരും സംസാരപ്രിയരാണ്. പക്ഷെ രണ്ടാമത്തെ മരുമകള്‍, അടുക്കാന്‍ അല്‍പ്പം സമയം എടുക്കുമെന്നും മല്ലിക കൂട്ടിചേര്‍ത്തു.

വീടിനുള്ളില്‍ എല്ലാവരും സുഹൃത്തുക്കളെ പോലെയാണ് കഴിയുന്നതെന്നും മക്കളുടെ ഒരു ആഗ്രഹത്തിനും എതിര് നില്‍ക്കാറില്ലെന്നും മല്ലിക കൂട്ടിചേര്‍ത്തു. ടെലിവിഷന്‍ പരിപാടി സംഘടിപ്പിച്ച അഭിമുഖത്തിലാണ് മല്ലിക മനസുതുറന്നത്.

പൃഥ്വി പഠനത്തില്‍ മികവ് തെളിയിക്കുമെന്നാണ് താന്‍ വിചാരിച്ചതെന്നും പക്ഷെ മക്കള്‍ രണ്ടും സിനിമാ രംഗത്തേക്ക് കടന്നു വരുമെന്ന് സുകുവേട്ടന്‍ മനസിലാക്കിയിരുന്നു എന്നും ടാസ്മാനിയയില്‍ പൃഥ്വിയെ പഠിക്കാനയച്ചത് ലോണ്‍ എടുത്തിട്ടായിരുന്നു. അതുകൊണ്ട് പഠനം പൂര്‍ത്തിയാക്കണം എന്ന് താന്‍ വാശിപിടിച്ചിരുന്നുവെന്നും മല്ലിക കൂട്ടിചേര്‍ത്തു.

CATEGORIES
TAGS

COMMENTS