‘നയൻതാരയ്ക്ക് കൊറോണ..?’ – വ്യാജപ്രചാരണത്തിന് രസകരമായ മറുപടി കൊടുത്ത് നയൻസും വിഘ്‌നേഷും..!

ലോകം എങ്ങും ഭീതിയുടെ നിഴലിൽ നിൽക്കുന്ന സമയമാണ് ഇത്. ഇന്ത്യയിലും ഓരോ ദിവസവും രോഗികളുടെ എണ്ണം കൂടി-കൂടി വരികയാണ്. അതിൽ തന്നെ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യുന്നത് മഹാരാഷ്ട്ര, ഡൽഹി, തമിഴ് നാട് എന്നീ സ്ഥലങ്ങളിൽ നിന്നാണ്. കോവിഡ് തുടങ്ങിയപ്പോൾ തൊട്ട് അതുമായി ബന്ധപ്പെട്ട ഒരു വ്യാജ വാർത്തകളും പുറത്തുവരാറുണ്ടായിരുന്നു.

പല നേതാക്കൾക്കും താരങ്ങൾക്കും കോവിഡ് ആണെന്ന് തരത്തിൽ ചിലർ സമൂഹമാധ്യമങ്ങളിൽ വ്യാജ വാർത്തകൾ പടച്ചു വിടാറുണ്ട്. ഇപ്പോഴിതാ തെന്നിന്ത്യൻ സൂപ്പർതാരമായ നയൻതാരയ്ക്ക് കോവിഡ് ആണെന്ന തരത്തിൽ ഒരു തമിഴ് പത്രത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. ഇതിന് മറുപടിയായി രംഗത്ത് വന്നിരിക്കുകയാണ് നയൻതാരയും കാമുകൻ വിഘ്‌നേഷും.

ഒരു രസകരമായ വീഡിയോയിലൂടെയാണ് ഈ വ്യാജ പ്രചാരണത്തിന് എതിരെ അവർ മറുപടി നൽകിയത്. ‘ഇങ്ങനെയാണ് ഞങ്ങൾ ഞങ്ങളെക്കുറിച്ചുള്ള വാർത്തകൾ നോക്കി കാണുന്നത്. പ്രിയപ്പെട്ട കൊറോണയും അതുപോലെ അതിശയകരമായ ഞങ്ങളുടെ മരിച്ച ചിത്രങ്ങളുടെ ഡിസൈനുകളും. പൂർണ ആരോഗ്യവതിയായും സന്തുഷ്ടരായും ഞങ്ങൾ ജീവനോടെ തന്നെയുണ്ട്.

നിങ്ങളെ പോലെയുള്ള തമാശക്കാരുടെ നിസാരമായ ഇത്തരം തമാശകൾ കാണാനുള്ള ശക്തിയും സന്തോഷവും ദൈവം ഞങ്ങൾക്ക് ധാരാളമായി നൽകിയിട്ടുണ്ട്..’ വിഘ്നേഷ് വീഡിയോയോടൊപ്പം കുറിച്ചു. ഇരുവരും ഒരു ആപ്പ് ഉപയോഗിച്ച് കുട്ടികളായി നൃത്തം ചെയ്യുന്ന വീഡിയോയാണ് വിഘ്നേഷ് ഇതിന് മറുപടിയായി പോസ്റ്റ് ചെയ്‌തിരിക്കുന്നത്‌.

CATEGORIES
TAGS
OLDER POST‘ഇതാര് വാര്യംപള്ളിയിലെ മീനാക്ഷി അല്ലയോ..’; തനി നാടൻ ലുക്കിൽ മീനാക്ഷി – ഫോട്ടോസ് വൈറൽ