സുരേഷ് ഗോപിയെ നായകനാക്കി സംവിധായകൻ ജോഷി സംവിധാനം ചെയ്യുന്ന ചിത്രമായ പാപ്പന്റെ ട്രെയിലർ പുറത്തിറങ്ങി. ഒരു ഗംഭീര ക്രൈം ത്രില്ലർ ചിത്രമായിരിക്കുമെന്ന് ട്രെയിലറിൽ നിന്ന് വ്യക്തമാണ്. സലാം കാശ്മീർ എന്ന ചിത്രത്തിന് ശേഷം സുരേഷ് ഗോപിയും ജോഷിയും ഒന്നിക്കുന്ന ചിത്രം കൂടിയാണ്. നിരവധി സൂപ്പർഹിറ്റ് സമ്മാനിച്ച കൂട്ടുകെട്ടുകൂടിയാണ് ഇത്.
അതുകൊണ്ട് ഏറെ പ്രതീക്ഷയോടെയാണ് സിനിമ പ്രേക്ഷകർ കാത്തിരിക്കുന്നത്. സിനിമയിൽ സുരേഷ് ഗോപിയുടെ മകൻ ഗോകുൽ സുരേഷും ഒരു പ്രധാന വേഷത്തിൽ അഭിനയിക്കുന്നുണ്ട്. അച്ഛനും മകനുമായിട്ട് തന്നെയാണോ അഭിനയിക്കുന്നതെന്ന് അറിയാൻ വേണ്ടിയും പ്രേക്ഷകർ കാത്തിരിക്കുന്നുണ്ട്. ഇവരെ രണ്ട് പേരെയും കൂടാതെ നിരവധി താരങ്ങളാണ് സിനിമയിൽ അഭിനയിക്കുന്നത്.
ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രമായിരിക്കും ഇതെന്ന് ട്രെയിലർ സൂചിപ്പിക്കുന്നത്. വോളന്റർലി റിട്ടയർമെന്റ് എടുത്ത ഒരു ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥനായിട്ടാണ് സുരേഷ് ഗോപി സിനിമയിൽ അഭിനയിക്കുന്നത്. പിന്നീട് വീണ്ടും നിർബന്ധപൂർവ്വം ഒരു സീരീസ് കേ.സ് അന്വേഷിക്കാൻ വീണ്ടും സുരേഷ് ഗോപി എത്തുന്നതുമാണ് സിനിമയെന്ന് ട്രെയിലർ സൂചിപ്പിക്കുന്നുണ്ട്.
ഒരുപാട് സ്പെൻസുകൾ നിറഞ്ഞ ഒരു ചിത്രമായിരിക്കുമെന്ന് പാപ്പനെന്ന് പ്രേക്ഷകർ ഉറപ്പിച്ചു കഴിഞ്ഞു. ട്രെയിലറിൽ ഒരു സീനും അത് തോന്നിപ്പിക്കുന്നുണ്ട്. നീത പിള്ള, നൈല ഉഷ, കനിഹ, വിജയരാഘവൻ, ജനധർദ്ധനൻ, ആശ ശരത്ത്, മാളവിക മേനോൻ, ചന്തുനാഥ്, ടിനി ടോം തുടങ്ങിയ താരങ്ങളും സിനിമയിൽ അഭിനയിക്കുന്നുണ്ട്. സിനിമയുടെ റിലീസ് എന്നാണെന്ന് തീരുമാനിച്ചിട്ടില്ല.