ജാമൂ.. എനിക്കൊപ്പം ജീവിക്കാൻ കരുത്തും ക്ഷമയും നിനക്ക് ദൈവം തരട്ടെ..’ – വിവാഹവാർഷിക ആശംസകൾ നേർന്ന് സൗബിൻ

മലയാളികളുടെ പ്രിയപ്പെട്ട യുവനടനും ഹാസ്യതാരവുമാണ് സൗബിൻ ഷാഹിർ. സൗബിനും ഭാര്യ ജാമിയയുടെ രണ്ടാം വിവാഹവാർഷികമായിരുന്നു ഡിസംബർ 16 ആയ ഇന്നലെ. പ്രിയതമയ്ക്ക് വിവാഹവാർഷിക ആശംസകൾ നേർന്നുകൊണ്ടുള്ള ഇൻസ്റ്റാഗ്രാം പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലാണ്. ഭാര്യയോടൊപ്പം ഉള്ള ചില ചിത്രങ്ങൾ പങ്കുവച്ചാണ് ആശംസകൾ നേർന്നിരിക്കുന്നത്.

‘ജാമൂ.. എനിക്കൊപ്പം ജീവിക്കാൻ കരുത്തും ക്ഷമയും നിനക്ക് ദൈവം തരട്ടെ..’ സൗബിൻ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ കുറിച്ചു. കോഴിക്കോട് സ്വദേശിയായ ജാമിയയും സൗബിൻ പ്രണയിച്ച് വിവാഹം ചെയ്തവരാണ്. ഇരുവർക്കും ഓർഹാൻ സൗബിൻ എന്ന ഒരു മകനുണ്ട്.

ആൻഡ്രോഡ് കുഞ്ഞപ്പനാണ് സൗബിൻ അഭിനയിച്ച അവസാന റിലീസ് ചിത്രം. ജാക്ക് ആൻഡ് ജിൽ, ട്രാൻസ് തുടങ്ങിയ സിനിമകളാണ് ഇനി ഇറങ്ങാൻ ഉള്ളത്.

CATEGORIES
TAGS
OLDER POST‘ഇന്ത്യ നിന്റെ തന്തയുടേതല്ല’..!! പൗരത്വ നിയമ ഭേദഗതിക്കെതിരെ രൂക്ഷ പ്രതികരണവുമായി അമലപോൾ

COMMENTS