പൗരത്വ ഭേദഗതിനിയമം; നാഷണൽ അവാർഡ് ചടങ്ങിൽ നിന്നും വിട്ടുനിൽക്കും – നടി സാവിത്രി ശ്രീധരൻ

പൗരത്വ ഭേദഗതിനിയമം; നാഷണൽ അവാർഡ് ചടങ്ങിൽ നിന്നും വിട്ടുനിൽക്കും – നടി സാവിത്രി ശ്രീധരൻ

പൗരത്വ നിയമ ഭേദഗതി സംബന്ധിച്ച് രാജ്യമെമ്പാടും പ്ര.തിഷേധങ്ങൾ കനക്കുമ്പോൾ സിനിമാ മേഖലയിലുള്ളവരും തങ്ങളുടെ പ്ര.തിഷേധം അറിയിച്ചു കൊണ്ട് രംഗത്തെത്തുകയാണ്. ദേശീയ പുരസ്കാര ചടങ്ങിൽ നിന്നും അവാർഡ് ജേതാവായ നടി സാവിത്രി ശ്രീധരൻ വിട്ടുനിൽക്കും എന്നാണ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്.

സുഡാനി ഫ്രം നൈജീരിയയുടെ അണിയറപ്രവർത്തകരും നേരത്തെ തന്നെ ഇത്തരമൊരു തീരുമാനം അറിയിച്ചിരുന്നു. ഇതേതുടർന്നാണ് പ്രത്യേക ജൂറി പരാമർശം നേടിയ നടി സാവിത്രി ശ്രീധരനും ഫെയ്‌സ്ബുക്ക് ലൈവിലൂടെ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

രാജ്യത്തെ മതത്തിൻറെ പേരിൽ ഭിന്നിപ്പിക്കുകയാണെന്നും, മതമില്ലാത്തവനും മതം ഉള്ളവനും ഒരേപോലെ ഇന്ത്യൻ പൗരനായി ജീവിക്കാനുള്ള അവകാശം ആണ് വേണ്ടത് എന്ന് സാവിത്രി ശ്രീധരൻ പ്രതികരിച്ചു.

അറുപത്തിഒന്നാമത്തെ ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളിൽ മികച്ച മലയാള ചലച്ചിത്രത്തിനുള്ള അവാർഡിനർഹമായ ചിത്രമാണ് സുഡാനി ഫ്രം നൈജീരിയ. തന്റെ ആദ്യ സംവിധാന സംരംഭമാണ് സുഡാനി ഫ്രം നൈജീരിയ എങ്കിലും സംവിധായകനായ സക്കറിയ മുഹമ്മദും സഹരചയിതാവുമായിരുന്ന മുഹ്സിൻ പരാരിയും നിർമാതാക്കളായ ഷൈജു ഖാലിദും സമീർ താഹിറും ചടങ്ങ് ബഹിഷ്കരിച്ചിട്ടുണ്ട്.

CATEGORIES
TAGS

COMMENTS