ചെമ്പൈ സംഗീതോത്സവത്തിൽ പാടി കൈയടി നേടി കൃഷ്ണപ്രഭ; വീഡിയോ കാണാം

സിനിമ നടിയും നർത്തകിയും അവതാരകയുമായ കൃഷ്ണപ്രഭ അതീവസന്തോഷത്തിലാണ്. കാരണം മറ്റൊന്നുമല്ല. ഏതൊരു പാട്ടുകാരുടെയും വലിയ ആഗ്രഹമാണ് ചെമ്പൈ സംഗീതോത്സവത്തിൽ പാടാൻ സാധിക്കുക എന്നത്. ആ ആഗ്രഹം സാധിച്ചിരിക്കുകയാണ് കൃഷ്ണപ്രഭ.

മറ്റുള്ള കഴിവുകൾക്ക് പുറമെ താരം അതിമനോഹരമായ പാടുകയും ചെയ്യും. താരം പാടുന്ന വീഡിയോ ഇതിന് മുമ്പ് സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ആരാധകരെ താരം പലപ്പോഴും പാട്ട് പാടി ഞെട്ടിച്ചിട്ടുണ്ട്. ‘തീരം’ സിനിമയിലെ ‘ഞാനും നീയും രാവിൻ’ എന്ന തുടങ്ങിയ ഗാനത്തിന്റെ കവർ സോങ് ഒരുപാട് വൈറലായിരുന്നു.

ചെമ്പൈ സംഗീതോത്സവത്തിൽ പാടുന്ന വീഡിയോ താരം തന്റെ ഫേസ്ബുക്ക് പേജിൽ ഷെയർ ചെയ്തിരുന്നു. ഒരുപാട് പേരുടെ പ്രശംസ നേടിയിരുന്നു. കൃഷ്ണപ്രഭ അതിമനോഹരമായി പാടുന്ന വീഡിയോ കാണാം :

CATEGORIES
TAGS

COMMENTS