ചാന്തുപൊട്ട് ഇറങ്ങിയ സമയത്ത് ലാൽ ജോസ് സാറിനോട് ദേഷ്യം തോന്നിയിരുന്നു; തുറന്ന് പറഞ്ഞ് അഞ്ജലി അമീർ

ദിലീപിന്റെ കരീയറിലെ ഏറ്റവും കൂടുതല്‍ അഭിനയ പ്രാധാന്യം ഉണ്ടായിരുന്ന മികച്ച ചിത്രങ്ങളില്‍ ഒന്നാണ് ചാന്ത് പൊട്ട്. ലാല്‍ജോസ് സംവിധാനം ചെയ്ത ചിത്രത്തില്‍ താരം ഒരു സ്‌ത്രൈണത നിറഞ്ഞ കഥപാത്രമായിരുന്നു ചെയ്തതത്. ഇപ്പോഴിതാ ആ ചിത്രം കാരണം ജീവിതത്തില്‍ അപമാനം നേരിട്ടതായി നടി അഞ്ജലി അമീര്‍ പറയുന്നു. ട്രാന്‍സ്‌ജെന്‍ജര്‍ കമ്മ്യൂനിറ്റിയില്‍ നിന്ന് അഭിനയരംഗത്തേക്ക് കടന്ന് വന്ന താരമാണ് അഞ്ജലി.

ചാന്ത്‌പൊട്ട് എന്ന ചിത്രം കണ്ടതിന് ശേഷം ലാല്‍ ജോസിനെ കാണുമ്പോള്‍ അദ്ദേഹത്തിനോട് സംസാരിക്കാന്‍ പോലും തനിക്ക് താല്‍പ്പര്യം ഇല്ലായിരുന്നുവെന്നും അതിന് കാരണം ആ ഒരൊറ്റ സിനിമ എന്നെയും എന്നെപ്പോലെ ഉള്ളവരുടെയും ജീവിതത്തില്‍ വരുത്തിവെച്ച ആക്ഷേപവും അപമാനവും വ്യക്തിഹത്യയുമാണ് അത്രത്തോളം ഉള്ളത്‌കൊണ്ടാണെന്നും അഞ്ജലി പറഞ്ഞു.

ചാന്തുപൊട്ട് ,രാധ എന്നീ വിളികള്‍ കൊണ്ട് സംമ്പുഷ്ട്ടമായിരുന്നു തന്റെ ബാല്യം. ഒരിക്കല്‍ലാല്‍ജോസിനോട് ഈ വിവരം ധരിപ്പിച്ചപ്പോള്‍ ദിലീപേട്ടന്‍ അവതരിപ്പിച്ച ആ കാരക്ടര്‍ ഒരു ‘ട്രാന്‍സ്‌ജെന്‍ഡറോ, ‘ഗേയോ ‘ അല്ല മറിച്ച് വീട്ടുകാരുടെ ഒരു പെണ്‍കുട്ടി വേണമെന്ന ആഗ്രഹത്തില്‍ തങ്ങള്‍ക് ജനിച്ച മകനെ സ്ത്രീയെപ്പോലെ വളര്‍ത്തിയതു കൊണ്ടും ഡാന്‍സ് പടിപ്പിച്ചതു കൊണ്ടുമുള്ള സ്‌ത്രൈണതയാണെന്നും അദ്ദേഹം പറഞ്ഞ് മനസിലാക്കി തന്നു. മാത്രമല്ല തനിക്ക് നേരിട്ട അപമാനത്തിന് മാപ്പ് പറയുകയുംചെയ്തു.- അഞ്ജലി പറയുന്നു.

കുറിപ്പ് വായിക്കാം :

ഈ ഇടയായ് ലാല്‍ ജോസ് സാറിന്റെ ഒരു സിനിമയായ ചാന്തുപൊട്ട് എന്ന സിനിമയെ കുറിച്ച് നടന്ന ചര്‍ച്ച കാണാനിടയായി. ഞാന്‍ ആദ്യമായി ലാല്‍ ജോസ് സാറിനെ കാണുമ്പോള്‍ അദ്ധേഹത്തിനോട് സംസാരിക്കാന്‍ പോലും എനിക്ക് താല്‍പ്പര്യം ഇല്ലായിരുന്നു കാരണം ആ ഒരൊറ്റ സിനിമ എന്നെയും എന്നെപ്പോലെ ഉള്ളവരുടെയും ജീവിതത്തില്‍ വരുത്തിവെച്ച ആക്ഷേപവും അപമാനവും വ്യക്തിഹത്യയുമാണ് അത്രത്തോളം ‘ ചാന്തുപൊട്ട് ,രാധ എന്നീ വിളികള്‍ കൊണ്ട് സംമ്പുഷ്ട്ടമായിരുന്നു എന്റെയും ബാല്യം. അങ്ങനെ എന്റെ പരിഭവങ്ങള്‍ അദ്ധേഹത്തോട് പങ്കുവെച്ചപ്പോള്‍ അദ്ധേഹം പറഞ്ഞത് ദിലീപേട്ടന്‍ അവതരിപ്പിച്ച ആ കാരക്ടര്‍ ഒരു ‘ട്രാന്‍സ്‌ജെന്‍ഡറോ, ‘ഗേയോ ‘ അല്ല മറിച്ച് വീട്ടുകാരുടെ ഒരു പെണ്‍കുട്ടി വേണമെന്ന ആഗ്രഹത്തില്‍ തങ്ങള്‍ക് ജനിച്ച മകനെ സ്ത്രീയെപ്പോലെ വളര്‍ത്തിയതു കൊണ്ടും ഡാന്‍സ് പടിപ്പിച്ചതു കൊണ്ടുമുള്ള സ്‌ത്രൈണതയാണെന്നാണ്… ഇതല്ലാതെ ജെന്‍ഡര്‍ പരമായും sexuality ക്കും ഒരു പ്രശ്‌നവും ഉള്ള വ്യക്തിയായിരുന്നില്ല… ഇതു മനസ്സില്ലാക്കാതെ ഞങ്ങളെ പ്പോലെയുള്ളവരെ ഇതും പറഞ്ഞ് ആക്ഷേപിച്ചവരല്ലെ വിഡ്ഡികള്‍.. ആദ്യമൊന്നു ഈ സിനിമയിലെ അക്ഷേപഹാസ്യം എനിക്കാസ്വദിക്കാന്‍ പറ്റിയില്ലെങ്കിലും എന്തോ ഇപ്പോ ലാല്‍ ജോസ് സാറിനോട് സംസാരിച്ചു കഴിഞ്ഞപ്പോള്‍ എനിക്ക് ഈ സിനിമയിഷ്ട മയ് . അദ്ധേഹം അവസാനം എന്നോട് പറഞ്ഞത് എന്റെ സിനിമ കൊണ്ട് വല്ല വിഷമവും ഉണ്ടായിട്ടുണ്ടെങ്കില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നുവെന്ന് ഈ ഒരൊറ്റ വാക്കു കൊണ്ട് ഇന്ന് ലാലുവങ്കിള്‍ എനിക്കേറെ പ്രിയപ്പെട്ടവരില്‍ ഒരാളാണ് ??

CATEGORIES
TAGS

COMMENTS