‘ഗീതു മോഹൻദാസ് എന്ന നടിയെ പേടിക്കേണ്ട കാര്യമില്ല എനിക്ക്..’ – സ്റ്റെഫിക്ക് പിന്തുണയുമായി അയിഷ സുൽത്താന
മലയാള സിനിമയിൽ വീണ്ടും പോർമുഴുങ്ങുന്നു. ഡബ്ല്യൂസിസിക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ച് മുൻഅംഗമായ സംവിധായിക വിധു വിൻസെന്റിന്റെ പോസ്റ്റിന് പിന്നാലെയാണ് സിനിമയിൽ കോസ്റ്റിയൂം ഡിസൈനറായി ജോലി ചെയ്യുന്ന സ്റ്റെഫി സേവ്യർ രംഗത്ത് വന്നത്. ഡബ്ല്യൂസിസിയുടെ മുൻപന്തിയിൽ നിൽക്കുന്ന ഒരു സംവിധായികക്ക് എതിരെയാണ് സ്റ്റെഫി ആരോപണം ഉന്നയിച്ചത്.
പേര് പറയാതെയാണ് സ്റ്റെഫി ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടതെങ്കിലും അത് ഏത് സിനിമയാണെന്നും ഏത് സംവിധായികയാണെന്നും പകൽ പോലെ വ്യക്തമായിരുന്നു. നിരവധി പേർ പോസ്റ്റിന് താഴെ ഗീതു മോഹൻദാസ് ചിത്രം മൂത്തോനെ കുറിച്ചല്ലേ എഴുതിയതെന്ന് മറുപടി എഴുതി. സ്റ്റെഫിക്ക് പിന്തുണ അറിയിച്ച് നിരവധി താരങ്ങളും പോസ്റ്റിന് താഴെ കമന്റ് ഇടുകയുണ്ടായി.
ഡബ്ല്യൂസിസിയുടെ പ്രവർത്തനത്തെ പോലും ചോദ്യം ചെയ്യുന്ന രീതിയിലായിരുന്നു മുകളിൽ ഇരിക്കുന്നവരുടെ പ്രവർത്തികളെന്ന് പലരും പറഞ്ഞു. ഇപ്പോഴിതാ സ്റ്റെഫി പിന്തുണ അറിയിച്ചുകൊണ്ട് അസോസിയേറ്റ് ഡയറക്ടർ അയിഷ സുല്‍ത്താന ഗീതുമോഹന്ദാസിന്റെ പേര് എടുത്തു പറഞ്ഞ് തന്റെ ഫേസ്ബുക്കിൽ കുറിപ്പ് എഴുതിയത്.
ഗീതുവിന്റെ ചിത്രമായ മൂത്തോനിൽ ആദ്യം കോസ്റ്റിയൂം ഡിസൈനറായി വന്നത് സ്റ്റെഫി ആയിരുന്നുവെന്നും താൻ ഒരു ലക്ഷദ്വീപ് കാരി ആയതുകൊണ്ട് തന്നെ സ്റ്റെഫി ഒരു ദിവസം രാത്രി വിളിക്കുകയും അവിടുത്തെ ഡ്രസ്സിംഗ് രീതിയെ പറ്റി എന്നോട് ചോദിക്കുകയും ചെയ്തു. പിന്നീട് സ്റ്റെഫി തന്നെ കുറേ വട്ടം വിളിച്ച് ഓരോന്ന് ചോദിച്ചറിഞ്ഞുവെന്നും അയിഷ ഓർത്തെടുത്തു.
ജോലിയോടുള്ള ആത്മാർത്ഥത കാണിച്ച സ്റ്റെഫിയെ മാത്രം അവർ കൂലി ചോദിച്ചതിന്റെ പേരിൽ സിനിമയിൽ നിന്നും ഒഴിവാക്കി. ഗീതു മോഹൻദാസ് എന്ന നടിയെ പേടിക്കേണ്ട കാര്യമില്ല എനിക്ക്,
അവരിലെ സംവിധായകയെ എനിക്ക് ഇഷ്ടമാണ്. എനിക്കവരോടും അവരുടെ നിലപാടുകളോടാണ് എതിർപ്പ്. സ്റ്റെഫി പേര് പറയാൻ മടിച്ച ആ സംവിധായികയേ എല്ലാവർക്കും ഇപ്പോൾ മനസ്സിലായി കാണുമല്ലോ.
അമ്മായിക്ക് അടുക്കളയിലും ആവാം എന്ന സമ്പ്രദായം പൂർണമായി എടുത്ത് മാറ്റുക. നമ്മൾ എല്ലാവരും തുല്യരാണ്, ഒരുമയോടെ പരസ്പരം സ്നേഹിച്ച് സത്യസന്ധമായി മുന്നോട്ട് പോവാം. എനിക്ക് പ്രതികരിക്കാതിരിക്കാൻ സാധിക്കില്ല, കാരണം നയങ്ങൾ സത്യസന്ധമായി നടപ്പാക്കുക..’ അയിഷ കുറിച്ചു. പേര് പറയാൻ കാണിച്ച ധൈര്യത്തിന് ഒരുപാട് പേർ പിന്തുണയുമായി അയിഷയുടെ കമന്റ് ബോക്സിൽ വന്നു.