‘സന്തോഷവതിയായി ഇരിക്കാൻ ശ്രമിച്ചു, മൂഡ് മാറുമ്പോൾ ഒറ്റക്കിരുന്ന് കരയും..’ – മനസ്സ് തുറന്ന് നടി ശിവദ

‘സന്തോഷവതിയായി ഇരിക്കാൻ ശ്രമിച്ചു, മൂഡ് മാറുമ്പോൾ ഒറ്റക്കിരുന്ന് കരയും..’ – മനസ്സ് തുറന്ന് നടി ശിവദ

2015-ൽ പുറത്തിറങ്ങിയ ‘സു സു സുധി വാത്മീകം’ എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് നടി ശിവദ. സുധി വാത്മീകത്തിലെ കല്യാണി എന്ന കഥാപാത്രം അത്ര മനോഹരമായിട്ടാണ് ശിവദ അവതരിപ്പിച്ചത്. ജയസൂര്യയ്‌ക്കൊപ്പം ഒരു റൊമാന്റിക് സീനിൽ ഇരുവരും തകർത്ത് അഭിനയിക്കുകയും ഒരുപാട് പ്രശംസകൾ പിടിച്ചുപറ്റുകയും ചെയ്തിരുന്നു.

മലയാളത്തിൽ ലൂസിഫറിലാണ് ശിവദ അവസാനമായി അഭിനയിച്ചത്. അതിൽ ഇന്ദ്രജിത്ത് അഭിനയിച്ച ഗോവർധന് എന്ന കഥാപാത്രത്തിന്റെ ഭാര്യയായി 1-2 സീനുകളിൽ മാത്രമേ താരം അഭിനയിച്ചിട്ടുള്ളൂ. മലയാളത്തിന് പുറമേ തമിഴിലും അഭിനയിച്ചിട്ടുള്ള താരം ഈ വർഷം 4 തമിഴ് ചിത്രങ്ങളിലാണ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

ഇടി, ലക്ഷ്യം, അച്ചായൻസ്, ശിക്കാരി ശംഭു, ചാണക്യതന്ത്രം എന്നീ സിനിമകളിലാണ് മലയാളത്തിൽ താരം അഭിനയിച്ചിട്ടുള്ളത്. നടൻ മുരളി കൃഷ്ണനാണ് താരത്തെ വിവാഹം ചെയ്തത്. അടുത്തിടെയാണ് ഇരുവരുടെയും ജീവിതത്തിലേക്ക് പുതിയ അഥിതി എത്തിയത്. അരുന്ധതി എന്നാണ് മകളുടെ പേര്. ഇപ്പോഴിതാ ഗർഭകാലത്തിൽ ഉണ്ടായ അനുഭവങ്ങളെ കുറിച്ച് ഒരു അഭിമുഖത്തിൽ താരം മനസ്സ് തുറന്നിരിക്കുകയാണ്.

തിരക്കേറിയ ജീവിതത്തിന്റെ യാത്രയിലാണ് കുഞ്ഞു അതിഥിയെ വരവേൽക്കാൻ തയാറെടുപ്പുകൾ തുടങ്ങിയത്. ആഗ്രഹിക്കുന്ന പോലെ കാര്യങ്ങൾ ഒന്നും തന്നെ ഒറ്റയ്ക്ക് ചെയ്യാൻ പറ്റില്ലായെന്ന് തിരിച്ചറിവ് ഉണ്ടായി. അമ്മയാവാനുള്ള തയ്യാറെടുപ്പിൽ സന്തോഷവതിയായി ഇരിക്കാൻ ശ്രമിച്ചു. പക്ഷേ ആ സമയത്ത് ദേഷ്യവും സങ്കടവുമൊക്കെ വരുമായിരുന്നു. മൂഡ് മാറുമ്പോൾ ഒറ്റക്കിരുന്നു കരയുമായിരുന്നു.

ഗർഭിണിയായി ഇരിക്കുമ്പോഴായിരുന്നു ലൂസിഫറിൽ അഭിനയിക്കുന്നത്. 2 ദിവസത്തെ ഷൂട്ട് മാത്രം ഉണ്ടായിരുന്നോളു. ചില സിനിമകളിൽ അവസരങ്ങൾ വന്നപ്പോൾ സ്വീകരിക്കാൻ പറ്റിയില്ല. പ്രസവശേഷം കുഞ്ഞു കരയുമ്പോൾ ഉറക്കമില്ലാത്ത രാത്രികളിലൂടെ കടന്നുപോയിരുന്നു. അതിരാവിലെയൊക്കെ അവളെ കൈയിൽ എടുത്ത് ഇരിക്കേണ്ടി വന്നിട്ടുണ്ട്.. അമ്മയും മുരളിയും ശക്തമായ പിന്തുണ നൽകി ഒപ്പമുണ്ടായിരുന്നു..’ – ശിവദ പറഞ്ഞു.

CATEGORIES
TAGS