കൊറോണ വൈറസിനെ കൊല്ലാനുള്ള മരുന്ന് എന്റെ പക്കലുണ്ട്..!! ചൈനയിലേക്ക് പുറപ്പെടൊനൊരുങ്ങി രാഖി സാവന്ത്
വിവാദങ്ങള്‍ ബോളിവുഡ് താരം രാഖി സാവന്തിനെ ചുറ്റി തിരിയുന്നത് പുതിയ കാര്യമല്ല. ട്രോളുകളിലൂടെ രാഖി പലപ്പോളും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ഇപ്പോഴിതാ, മറ്റൊരു ട്രോള്‍ വിഡിയോ പങ്കുവച്ച് താരം വീണ്ടും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു.
കൊറോണ വൈറസുമായി ബന്ധപ്പെട്ട് രാജ്യം ഭയന്നിരിക്കുമ്പോള്‍ താന്‍ കൊറോണ വൈറസിനെ കൊല്ലാന്‍ ചൈന സന്ദര്‍ശിക്കാന്‍ പോകുകയാണെന്നാണ് വീഡിയോയില്‍ പറയുന്നത്. വിമാനത്തിനുള്ളില്‍ ചൈനീസ് തൊപ്പിയും ധരിച്ച് രാഖി ഇരിക്കുന്ന വീഡിയോ ആണ് പങ്കുവച്ചിരിക്കുന്നത്.
ക്യാമറയില്‍ സഹയാത്രക്കാരെ കാട്ടി അവരെല്ലാം യോദ്ധാക്കളാണെന്നും വൈറസിനെ ഇല്ലാതാക്കാന്‍ പുറപ്പെടുകയാണെന്നാണ് താരം പറയുന്നത്.
അവിടെ ചെന്ന് കൊറോണയെ ഇല്ലായ്മ ചെയ്യുന്നതോടെ പ്രശ്നം പരിഹരിക്കപ്പെടുമെന്നും ഇതിനായി നാസയില്‍ നിന്ന് പ്രത്യേകം ഓഡര്‍ ചെയ്ത മരുന്ന് തന്റെ പക്കലുണ്ടെന്നും താരം പറയുന്നു. നടിയുടെ രീതിയെ വിമര്‍ശിച്ച് നിരവധി ആളുകള്‍ സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയിട്ടുണ്ട്.