കിടിലൻ മേക്കോവറിൽ ദേവിക സഞ്ജയ്..!! വൈറൽ ഫോട്ടോഷൂട്ട്
സത്യന് അന്തിക്കാടിനൊപ്പം ആദ്യചിത്രം, അതും ഫഹദ് ഫാസില്‍ നായകനായി എത്തുന്ന ചിത്രം. ഒരു പുതുമുഖ താരത്തിന് അരങ്ങേറ്റം കുറിക്കാന്‍ ഇതില്പരം നല്ലൊരു സൗഭാഗ്യം കിട്ടാനില്ല. പറഞ്ഞുവരുന്നത് ഞാന്‍ പ്രകാശന് എന്ന ചിത്രത്തിലൂടെ പ്രേക്ഷകപ്രീതി നേടിയ ദേവിക സഞ്ജയെ കുറിച്ചാണ്.
ഞാന്‍ പ്രകാശന് എന്ന ചിത്രത്തിനുശേഷം താരത്തെ ആരാധകര്‍ പിന്നീട് കണ്ടിരുന്നില്ല. പിന്നീട് പഠനത്തിന്റെ തിരക്കിലായിരുന്നു ദേവിക. ഇപ്പോഴാ സോഷ്യല്‍ മീഡിയയിലൂടെ താരത്തിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് പുറത്തുവന്നിരിക്കുകയാണ്.
17കാരിയായ ദേവിക ഇനി സിനിമയില്‍ സജീവമാകാനാണ് താത്പര്യം. കുന്നംകുളം സ്വദേശിയായ ഗോകുല്‍ ആണ് കാടിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയ ഈ മനോഹര ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയത്. വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായത്.
തെലുങ്ക് സിനിമയിലേക്കാണ് താരം ചുവടുവെയ്ക്കുന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. കോഴിക്കോട് കൊയിലാണ്ടി സ്വദേശിയാണ് ദേവിക. കേന്ദ്രീയ വിദ്യാലയത്തില്‍ പത്താം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് ഞാന്‍ പ്രകാശന് എന്ന ചിത്രത്തിലേക്ക് അവസരം ലഭിക്കുന്നത്.