കാലിൽ ചിലങ്കകെട്ടി വേറിട്ടൊരു വിവാഹ അഭ്യർത്ഥന..!! നടി ഉത്തര ഉണ്ണി വിവാഹിതയാകുന്നു – വീഡിയോ

മലയാളസിനിമയില്‍ നിരവധി കഥാപാത്രങ്ങള്‍ ചെയ്ത് പ്രേക്ഷക പ്രീതി നേടിയ നടിയാണ് ഊര്‍മ്മിള ഉണ്ണി. ഊര്‍മിള ഉണ്ണിയുടെ മകളും അഭിനേത്രിയും നര്‍ത്തകിയുമായ ഉത്തര ഉണ്ണിയുടെ വിവാഹവാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുന്നത്.

വിവാഹ വീഡിയോയും ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. എര്‍ണാകുളത്ത് കുമ്പളത്തെ സ്വകാര്യ റിസോര്‍ട്ടില്‍ വച്ച് താരങ്ങളുടെ കുടുംബങ്ങളും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലാണ് വിവാഹനിശ്ചയം നടന്നത്. ചടങ്ങില്‍ സംയുക്ത വര്‍മ്മ ബിജു മേനോനും കുടുംബവും പങ്കെടുത്തിരുന്നു.

വരന്‍ നിതേഷ് നായര്‍ ആണ്. നിതേഷ് കുടുംബവുമൊത്ത് ബാംഗ്ലൂരിലാണ് താമസിക്കുന്നത്. 2020 ഏപ്രില്‍ 5നാണ് വിവാഹം നിശ്ചയിച്ചിരിക്കുന്നത്. UTIZ എന്ന കമ്പനിയുടെ ഉടമ കൂടിയാണ് വരന്‍ നിതേഷ് നായര്‍.

വിവാഹ മോതിരം കൈകളില്‍ അണിഞ്ഞ് കാലില്‍ ചിലങ്ക കെട്ടി കൊടുത്താണ് വിവാഹ നിശ്ചയം അവസാനിപ്പിച്ചത്. തുടര്‍ന്ന് ഉത്തരയുടെ ഡാന്‍സും ഉണ്ടായിരുന്നു. വിവാഹമനിശ്ചയത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിട്ടുണ്ട്. നിരവധി സ്റ്റേജ് ഷോകളുടെ ഭാഗമാണ് ഉത്തര ഉണ്ണി.

CATEGORIES
TAGS

COMMENTS