‘കത്തിൽ എന്നെ കല്യാണം കഴിക്കുമോയെന്ന് അയാൾ എഴുതിയിരുന്നു..’ – അനുഭവം പങ്കുവച്ച് നടി അഹാന കൃഷ്‌ണ
ചുരുങ്ങിയ കാലയളവുകൊണ്ട് തന്നെ മലയാളികളുടെ മനസ്സിൽ ഇടംപിടിച്ച താരമാണ് നടി അഹാന കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മൂത്തമകളാണ് അഹാന. ഞാൻ സ്റ്റീവ് ലൂപസ് എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്ക് വന്ന താരമാണ് അഹാന. ലുക്കാ, ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, പതിനെട്ടാം പടി തുടങ്ങിയ സിനിമകളിലാണ് അഹാന അഭിനയിച്ചത്.
3 അനിയത്തിമാരുള്ള അഹാന അവർക്കൊപ്പം ചെയ്യുന്ന ടിക് ടോക് വീഡിയോസ് സോഷ്യൽ മീഡിയയിൽ വൈറലാവാറുണ്ട്. ഇപ്പോഴിതാ ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി അഹാന യൂട്യൂബിൽ അപ്‌ലോഡ് ചെയ്ത വിഡിയോയിൽ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുന്നത്. അനാമിക എന്നെയൊരു ആരാധിക ചോദിച്ച ചോദ്യത്തിന് മറുപടിയായിട്ടാണ് ആ അനുഭവം പങ്കുവച്ചത്.
ആരാധകർ ചെയ്തതിൽ വച്ച് ഏറ്റവും വെറുപ്പ് തോന്നിയ സംഭവം എന്താണെന്നാണ് അനാമികയുടെ ചോദ്യം. അതിന് താരത്തിന്റെ മറുപടി ഇങ്ങനെ ആയിരുന്നു. ‘ഞാൻ കോളേജിൽ പഠിക്കുന്ന സമയത്താണ് ‘ഞാൻ സ്റ്റീവ് ലൂപസ്’ എന്ന സിനിമയിൽ അഭിനയിച്ചത്. ചെന്നൈയിലാണ് ഞാൻ പഠിച്ചത്. ഇത്രയും ഇഫാർട്ട് എടുത്ത് അയാൾ അങ്ങനെ ചെയ്യാൻ വേണ്ടി ഒന്നുംതന്നെ ഞാൻ ആ സിനിമയിൽ ചെയ്‌തിട്ടില്ല.
ഞാൻ ക്ലാസ്സിൽ ഇരിക്കുന്ന സമയത്ത് മാഡം വന്നു പറഞ്ഞ് എച്ച്.ഓ.ഡിക്ക് ഒന്ന് കാണണം എന്തോ സംസാരിക്കാനുണ്ടെന്ന്. ഞാൻ കോളേജിൽ നല്ല കുട്ടി ആയിരുന്നു അതുകൊണ്ട് പേടിക്കാൻ ഒന്നുമില്ലാത്തത് കൊണ്ട് ധൈര്യമായി പോയി. അവിടെ ചെന്നപ്പോൾ എല്ലവരും എന്നെ നോക്കികൊണ്ട് ഇരിക്കുകയാണ്. ഞാൻ ചോദിച്ചു എന്താണെന്ന്?? അപ്പോൾ അവർ ഒരു കൊറിയർ എനിക്ക് തന്നു.
ഒരാൾ എനിക്ക് എവിടുന്നോ ഒരു കൊറിയർ അയച്ചു. അതിൽ ഒരു ലൗ ലെറ്ററും ഒരു ഗിഫ്റ്റും ഉണ്ടായിരുന്നു. ഓഫീസിൽ ഉള്ളവർ അത് നേരത്തെ തന്നെ പൊട്ടിച്ച് അത് വായിച്ചു. ലൗ ലെറ്റർ മലയാളത്തിലായിരുന്നതു കൊണ്ട് അവർക്ക് വായിക്കാൻ പറ്റിയില്ല. പക്ഷേ അതിൽ 10 ഐ ലൗ യു ഉണ്ടായതുകൊണ്ട് കാര്യം മനസ്സിലായി.
എച്ച്.ഓ.ഡി ചോദിച്ചു എന്താണ് ഇതെന്ന്?? ഞാൻ ശരിക്കും ഞെട്ടലിലായി പോയി, ആകെ ഒരു ചമ്മലുമൊക്കെ. ഞാൻ സോറി പറഞ്ഞു. എനിക്ക് തന്നെ അതുകണ്ടിട്ട് ചിരിവന്നു. അയാൾ വലിയ ഒരു കഥയൊക്കെ എഴുതി. എന്നെ കല്യാണം കഴിക്കണം, എന്നെ ഭയങ്കര ഇഷ്ടമാണ്, അയാളുടെ മൊബൈൽ നമ്പർ ഒക്കെ വെച്ചിട്ടുണ്ടായിരുന്നു..’ ഇതായിരുന്നു ആരാധകനിൽ നിന്നുള്ള ആദ്യ അനുഭവമെന്ന് അഹാന പറഞ്ഞു.