‘ഞങ്ങളുടെ ലോക് ഡൗൺ സീരീസ്..’ – ആഷിഖ് അബു പകർത്തിയ ഫോട്ടോസ് പങ്കുവച്ച് നടി റിമ കല്ലിങ്കൽ

‘ഞങ്ങളുടെ ലോക് ഡൗൺ സീരീസ്..’ – ആഷിഖ് അബു പകർത്തിയ ഫോട്ടോസ് പങ്കുവച്ച് നടി റിമ കല്ലിങ്കൽ

നടി, നർത്തകി, മോഡൽ തുടങ്ങിയ മേഖലകളിൽ കഴിവ് തെളിയിച്ച താരമാണ് റിമ കല്ലിങ്കൽ. ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതു എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്ക് വരുന്നത്. 2008ലെ മിസ് കേരള മത്സരത്തിലെ ഫസ്റ്റ് റണ്ണർ അപ്പ് ആയിരുന്നു റിമ കല്ലിങ്കൽ. ഋതുവിന് ശേഷം നീലത്താമരയിലാണ് റിമ അഭിനയിച്ചത്.

നിരവധി സിനിമകളിൽ അഭിനയിച്ചെങ്കിലും ആഷിഖ് അബു സംവിധാനം ചെയ്ത 22 ഫീമെയ്ൽ കോട്ടയം എന്ന സിനിമയിലെ അഭിനയത്തിന് ശേഷമാണ് താരത്തിന് ഒരുപാട് ആരാധകർ ഉണ്ടായത്. അതിലെ അഭിനയത്തിന് കേരള സംസ്ഥാന അവാർഡിൽ മികച്ച നടിക്കുള്ള അവാർഡ് സ്വന്തമാക്കാൻ റിമയ്ക്ക് കഴിഞ്ഞു. വൈറസ് എന്ന സിനിമയിലാണ് റിമ അവസാനമായി അഭിനയിച്ചത്.

സംവിധായകൻ ആഷിഖ് അബുവായി പ്രണയത്തിൽ ആവുകയും പിന്നീട് 2013-ൽ ഇരുവരും രജിസ്റ്റർ വിവാഹം ചെയ്‌തു. മാമാങ്കം എന്ന ഡാൻസ് സ്കൂളിന്റെ സ്ഥാപക കൂടിയാണ് റിമ. ഒരുപാട് വിദ്യാർത്ഥികൾ ആ ഡാൻസ് സ്കൂളിൽ പഠിക്കുന്നുണ്ട്. അഭിനയത്തോടൊപ്പം തന്നെ നിരവധി വിവാദങ്ങളിലും ഇരുവരും ചെന്നുപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ വർഷം പ്രളയദുരന്തം നേരിട്ട് ശേഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാനായി കരുണ എന്നൊരു മ്യൂസിക് പരിപാടി നടത്തിയതുമായി ബന്ധപ്പെട്ട ഒരുപാട് ആരോപണങ്ങൾ നേരിടേണ്ടി വന്നിരുന്നു. അതിനെല്ലാം വ്യക്തമായ മറുപടി അവർ വാർത്താസമ്മേളനം വിളിച്ച് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

സോഷ്യൽ മീഡിയയിൽ സജീവമായി റിമ കല്ലിങ്കൽ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ഭർത്താവ് ആഷിഖ് അബു എടുത്ത ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുകയാണ്. ‘ഞങ്ങളുടെ ലോക് ഡൗൺ ചിത്രങ്ങൾ’ എന്ന ക്യാപ്ഷനോടെ ആഷിഖിനെ ടാഗ് ചെയ്താണ് റിമാ ഫോട്ടോസ് പങ്കുവച്ചിരിക്കുന്നത്. ഒരുപാട് ആരാധകർ ഫോട്ടോസിനെ താഴെ കമന്റുകൾ ഇട്ടിട്ടുണ്ട്.

CATEGORIES
TAGS