ഒറ്റ വേദിയിൽ മൂന്ന് ബെസ്റ്റ് ആക്ടർ അവാർഡുകൾ വാങ്ങുമോ മമ്മൂട്ടി?? കാത്തിരിപ്പോടെ ആരാധകർ..!!
ഇന്ത്യൻ സിനിമയുടെ അഭിമാനമായ നടൻ മമ്മൂട്ടിയുടെ സിനിമ ജീവിതത്തിൽ ഒരു പൊൻതൂവൽകൂടി. 65-മത് ഫിലിം ഫെയർ അവാർഡിൽ മൂന്ന് വ്യത്യസ്ത ഭാഷകളിൽ മികച്ച നടനുള്ള നോമിനേഷന് നേടിയിരിക്കുകയാണ് നടൻ മമ്മൂട്ടി. 10 തവണ മികച്ച നടനുള്ള ഫിലിം ഫെയർ അവാർഡ് ലഭിച്ച മമ്മൂട്ടിക്ക് ഒരേ വർഷം തന്നെ മൂന്ന് വ്യത്യസ്ത ഭാഷകളിൽ നിന്നുള്ള മൂന്ന് ബെസ്റ്റ് ആക്ടർ അവാർഡ് ലഭിക്കുമോയെന്ന് ആരാധകരെ പോലെ മലയാളികൾ ഒന്നടങ്കം കാത്തിരിക്കുകയാണ്.
മലയാളത്തിൽ നിന്നും ‘ഉണ്ട’യും തമിഴിൽ നിന്നും ‘പേരന്പ്’ഉം തെലുങ്കിൽ നിന്നും ‘യാത്ര’യിലെയും അഭിനയത്തിനാണ് നോമിനേഷൻ നേടിയിരിക്കുന്നത്. 26 വർഷത്തിന് ശേഷം തെലുങ്കിൽ അഭിനയിച്ച മമ്മൂട്ടിക്ക് അവാർഡ് ലഭിക്കുകയാണേൽ അത് മറ്റൊരു നേട്ടം കൂടിയായിരിക്കും. ഒരു ഇൻഡസ്ട്രിയിൽ ഇത്രയും കാലം ഇടവേള ഇട്ട ശേഷം അഭിനയിച്ച ചിത്രത്തിന് അവാർഡ് ലഭിക്കുന്നത് ആദ്യമായിരിക്കും.
ഒട്ടേറെ രാജ്യാന്തര ഫിലിം ഫെസ്റ്റിവലുകളിൽ പ്രദർശനം കഴിഞ്ഞാണ് തമിഴിൽ പേരന്പ് റിലീസ് ചെയ്തത്. സിനിമയിൽ മമ്മൂട്ടിയുടെ മകളായി അഭിനയിച്ച കുട്ടിയും ഒരുപാട് പ്രശംസ നേടിയിരുന്നു. മലയാളത്തിൽ നിന്ന് ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ‘ഉണ്ട’ എന്ന ചിത്രം തീയേറ്ററുകളിൽ ഗംഭീര സ്വീകരണമാണ് ലഭിച്ചത്. മമ്മൂട്ടിയുടെ ശക്തമായ തിരിച്ചുവരവ് കൂടിയായിരുന്നു ചിത്രം.
എന്തായാലും അടുത്ത കൊല്ലം നടക്കാൻ പോകുന്ന ഫിലിം ഫെയർ അവാർഡിൽ ഒരു അവാർഡ് മമ്മൂട്ടിക്ക് ഉറപ്പാണ്. മൂന്ന് ഭാഷകളിൽ നിന്നും മികച്ച നടനുള്ള അവാർഡ് ലഭിക്കുമോയെന്ന് കാത്തിരിക്കാം.. പ്രാർത്ഥിക്കാം….!!