ഈ ആകാശവും അവളുടെ ചിരിയും സ്വപ്നതുല്യം..!! നയൻതാരയുടെ പിറന്നാളാഘോഷം ന്യൂയോർക്കിൽ

ഈ ആകാശവും അവളുടെ ചിരിയും സ്വപ്നതുല്യം..!! നയൻതാരയുടെ പിറന്നാളാഘോഷം ന്യൂയോർക്കിൽ

തെന്നിന്ത്യന്‍ താരസുന്ദരി നയന്‍താരയുടെ പിറന്നാളിന് കാമുകന്‍ വിഘ്‌നേഷിനൊപ്പം ന്യൂയോര്‍ക്കില്‍ ആഘോഷങ്ങള്‍ ഗംഭീരമാക്കിയ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. ഇരുവരും ന്യൂയോര്‍ക്ക് നഗരത്തില്‍ നിന്നുള്ള ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവച്ചിട്ടുണ്ട്. ചിത്രങ്ങള്‍ ചുരുങ്ങിയ സമയംകൊണ്ട് വൈറലായിട്ടുണ്ട്. ചിത്രത്തിന് താഴെ ”ഈ ആകാശവും അവളുടെ ചിരിയും സ്വപ്നതുല്യം എന്നെഴുതിയിട്ടുണ്ട്. ഇരുവരുടേയും വിവാഹം എപ്പോഴാണെന്ന് ഇതിവരെ പുറത്ത് വിട്ടിട്ടില്ല.

രജനികാന്ത് നായകനായി എത്തുന്ന ‘ദര്‍ബാര്‍’ ആണ് നയന്‍താരയുടേതായി റിലീസിനൊരുങ്ങുന്ന ഏറ്റവുെ പുതിയ ചിത്രം. വിഘ്‌നേശ് ശിവന്‍ ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രം ‘നേട്രികണ്‍’പണിപ്പുരയിലാണ്. ആര്‍ ജെ ബാലാജി ഒരുക്കുന്ന ‘മൂക്കുത്തി അമ്മന്‍’ എന്ന ചിത്രത്തിലും താരം അഭിനയിച്ചുകൊണ്ടിരിക്കുകയാണ്.

ഉയര്‍ന്ന പ്രതിഫലം നയന്‍താര വാങ്ങുമെങ്കിലും ചിത്രങ്ങളുടെ പ്രമോഷന്‍ പരിപാടികളില്‍ നിന്ന് ഒഴിവാകുന്ന വാര്‍ത്ത കഴിഞ്ഞ ദിവസം സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായിരുന്നു. ചിരഞ്ജീവി നായകനായെത്തിയ സൂപ്പര്‍ഹിറ്റ് ചിത്രം ‘സെയ് റാ നരസിംഹ റെഡ്ഡി’യില്‍ ആറ് കോടിക്ക് മുകളിലാണ് താരം പ്രതിഫലം വാങ്ങിയത്. പക്ഷെ എന്നിട്ടും ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടികളിലൊന്നു പങ്കെടുത്തുമില്ല.

CATEGORIES
TAGS

COMMENTS