ഒന്നാം ക്ലാസ് വിദ്യാർഥിയുടെ ബാഗിൽ അധ്യാപിക വിസർജ്യം പൊതിഞ്ഞു കൊടുത്തുവിട്ടു..!!

അധ്യാപകരുടെ അനാസ്ഥ കാരണം ഒരു പിഞ്ചുകുഞ്ഞിന്റെ ജീവന്‍ പൊലിഞ്ഞതില്‍ പ്രതിഷേധം അലയടിക്കുമ്പോള്‍ മറ്റൊരു സംഭവം കൂടി പുറത്ത് വരികയാണ്. അധ്യാകരുടെ മനസലിവില്ലാത്ത മനോഭവം തുറന്നുകാട്ടുന്ന വാര്‍ത്തയാണിത്. നെടുങ്കണ്ടം എസ്ഡിഎ സ്‌കൂളിലാണ് സംഭവം നടന്നത്.

സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിയുടെ ബാഗില്‍ പഠനോപകരണങ്ങളോടൊപ്പം ശിക്ഷയായി വിസര്‍ജ്യം പൊതിഞ്ഞു കൊടുത്തുവിട്ടു എന്നാണ് പരാതി. സംഭവവിവരം ശ്രദ്ദയില്‍ പെട്ട കുട്ടിയുടെ മാതാവാണ് അധികൃതര്‍ക്കും അധ്യാപികയ്ക്കുമെതിരെ മനുഷ്യാവകാശ കമ്മിഷനു പരാതി നല്‍കിയത്.

സര്‍ക്കാര്‍ പരാതി പരിഗണനയില്‍ എടുക്കുകയും അന്വേഷണത്തില്‍ സത്യം മനസിലായതിനാല്‍ 25,000 രൂപ കുട്ടിക്ക് നഷ്ടപരിഹാരം നല്‍കാന്‍ ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ ഉത്തരവിട്ടു. അധ്യാപികയില്‍ നിന്ന് കുട്ടി നേരിട്ട മാനസികവും ശാരീരികവുമായ ബുദ്ധിമുട്ടുകളും കണക്കിലെടുത്ത് അധ്യാപികയ്ക്ക് എതിരെ നടപടി എടുക്കുകയും ചെയ്തു. മാത്രമല്ല സംഭവത്തെ തുടര്‍ന്ന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍, അധ്യാപിക എന്നിവരെ സ്ഥലം മാറ്റുകയും ചെയ്തു.

CATEGORIES
TAGS

COMMENTS