ഷഹ്ലയുടെ മരണം ഉത്തർപ്രദേശിൽ ആയിരുന്നെങ്കിൽ സാംസ്‌കാരിക നായകന്മാർ പൊളിച്ചേനെ..!! പ്രതികരണവുമായി സന്തോഷ് പണ്ഡിറ്റ്
വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ പാമ്പു കടിയേറ്റ് വിദ്യാര്‍ത്ഥി മരിച്ചതില്‍ പ്രതിഷേധം ശക്തമാകുന്നു. സാമുഹിക രംഗത്തും സിനിമ രംഗത്തുമുള്ള നിരവധി പേരാണ് തങ്ങളുടെ നിലപാടുകള്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.
ഇപ്പോഴിതാ സന്തോഷ് പണ്ഡിറ്റ് തന്റെ പ്രതികരണം ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചിരിക്കുകയാണ്.
സംഭവം നടന്നത് ഉത്തര്‍പ്രദേശില് ആയിരുന്നെങ്കില്‍ സാംസ്‌കാരിക നായകന്മാന്‍ പൊളിച്ചേനെ എന്നും ഉത്തര്‍പ്രദേശിലെ സ്‌കൂളുകളേയും , ആശുപത്രികളേയും കണക്കററ് പരിഹസിച്ചേനെ, എന്തിന് ഒരു മെഡിക്കല് കോളേജ് പോലുമില്ലാത്ത ജില്ലയെ കളിയാക്കിയേനെയെന്നും അദ്ദേഹം പറഞ്ഞു.
ഈ പ്രശ്‌നം കേരളത്തിനായത് കൊണ്ട് പ്രധാനമന്ത്രിക്ക് കത്തെഴുതാനും പറ്റുന്നില്ലെന്നും കുറിപ്പിലൂടെ കളിയാക്കി. കേരളം മുഴുവന്‍ ബാറും പബ്ബും ഉണ്ടാക്കുകയും, കോടികള് മുടക്കി വനിതാ മതില് കെട്ടുകയും ചെയ്യുന്നതിനോടൊപ്പം അര ചാക്ക് സിമെന്റ് വാങ്ങിച്ചു ആ സ്‌കൂളിലെ ക്ലാസ്സിലെ മാളങ്ങള്‍ അടച്ചിരുന്നു എങ്കില്‍ ഒരു കുരുന്നു ജീവന്‍ നഷ്ടപ്പെടില്ലായിരുന്നു എന്ന് കൂട്ടിചേര്‍ത്ത് കുറിപ്പ് അവസാനിപ്പിച്ചു.