ഇനി വെജിറ്റേറിയൻ മാത്രം..!! തീരുമാനത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തി നയൻതാര
തെന്നിന്ത്യയുടെ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയുടെ വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ക്ക് ഏറെയിഷ്ടമാണ്. നടന് ആര്.ജെ ബാലാജിയുടെ ആദ്യ സംവിധാനമായ ‘മൂക്കുത്തി അമ്മന്‍’ എന്ന ചിത്രത്തിലാണ് താരം ഇപ്പോള്‍ അഭിനയിക്കുന്നത്.താരം ഇപ്പോള്‍ പിറന്നാളാഘോഷത്തിനായി വിഘ്നേഷുമൊത്ത് ന്യൂയോര്‍ക്കിലാണ് ഉള്ളത്. അവിടുന്ന് വന്ന ഉടന്‍ തന്നെ ചിത്രത്തില്‍ ജോയിന്‍ ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ട്.
ഇപ്പോഴിതാ ചിത്രവുമായി ബന്ധപ്പെട്ട പുതിയൊരു വാര്‍ത്ത പുറത്ത് വന്നിരിക്കുകയാണ്. മൂക്കുത്തി അമ്മനില്‍ താരം ദേവിയായാണ് അഭിനയിക്കുന്നത്. അതുകൊണ്ട് ആത്മീയ ചിത്രത്തിന്റെ ഭാഗമായതിനാല്‍ വെജിറ്റേറിയന്‍ മാത്രമെ കഴിക്കുകയുള്ളു. ആരാധകര്‍ക്ക് വളരെയധികം പ്രതീക്ഷയാണ് ചിത്രം നല്‍കുന്നത്. നയന്‍താരയുടെ ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം ബിഗില്‍ ആണ്.
ഉയര്‍ന്ന പ്രതിഫലം നയന്‍താര വാങ്ങുമെങ്കിലും ചിത്രങ്ങളുടെ പ്രമോഷന് പരിപാടികളില്‍ നിന്ന് ഒഴിവാകുന്ന വാര്‍ത്ത കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. ചിരഞ്ജീവി നായകനായെത്തിയ സൂപ്പര്‍ഹിറ്റ് ചിത്രം ‘സെയ് റാ നരസിംഹ റെഡ്ഡി’യില്‍ ആറ് കോടിക്ക് മുകളിലാണ് താരം പ്രതിഫലം വാങ്ങിയത്. പക്ഷെ എന്നിട്ടും ചിത്രത്തിന്റെ പ്രമോഷന് പരിപാടികളിലൊന്നു പങ്കെടുത്തുമില്ല.