അടിയോ വഴക്കോ ഉണ്ടാക്കാത്ത കൂൾ മമ്മിയാണ് ആര്യ..!! മകൾ അമ്മയെക്കുറിച്ച് പറയുന്നത് ഇങ്ങനെ
ബഡായി ബംഗ്ലാവിലൂടെ പ്രേക്ഷകരുടെ ഇഷ്ട താരമായി മാറിയ നടിയാണ് ആര്യ. ബഡായി ബംഗ്ലാവിന് ശേഷം ബഡായി ആര്യയെന്ന വിളിപ്പേരു പോലും താരത്തിന് ലഭിച്ചത് അത്രയേറെ ആര്യ പ്രേക്ഷകരെ സ്വാധീനിച്ചു എന്നതിന്റെ തെളിവാണ്. അവാര്‍ഡ് വേദികളില്‍ ആര്യ സ്ഥിര സാന്നിധ്യമാണ്. നര്‍മം നിറഞ്ഞ സംഭാഷണങ്ങളിലൂടെ താരം ആരാധകരെ കൈയ്യിലെടുക്കാറുണ്ട്.
ഇപ്പോഴിതാ ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തു വരുന്ന സ്റ്റാര്‍ മ്യൂസിക് അവതരിപ്പിക്കുന്നത് ആര്യയാണ്. താരം സിംഗിള്‍ മദറാണ് എന്ന് നേരത്തെ വെളിപ്പെടുത്തിയിരുന്നു. ആര്യയുടെ മകളായ അറോയയും സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.
മകളുടെ സന്തോഷമാണ് ജീവിതത്തില്‍ ആഗ്രഹിക്കുന്നതെന്ന് താരം പറയുന്നു. ഇപ്പോഴിതാ ഫെയ്‌സ്ബുക്കില്‍ ലൈവില്‍ വന്നപ്പോള്‍ മകള്‍ ആര്യയെക്കുറിച്ച് പറഞ്ഞത് വൈറലാകുകയാണ്. അമ്മ അടിക്കാറുണ്ടോയെന്ന് ചോദിച്ചപ്പോള്‍ ഇല്ലെന്നായിരുന്നു മകളുടെ ഉത്തരം, മാത്രമല്ല അടിയോ വഴക്കോ ഒന്നും ഉണ്ടാക്കാത്ത പാവം അമ്മയാണ് എന്നും പറഞ്ഞു.
ആര്യ ഷൂട്ടിങിന് പോകുമ്പോള്‍ തനിക്ക് മിസ്സ് ചെയ്യാറുണ്ടെന്നും മകള്‍ പറഞ്ഞു. വീഡിയോ പെട്ടന്ന് തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. നിരവധി കമന്റെകളും ആരാധകര്‍ നല്കിയിരുന്നു.