എന്റെ ഭാര്യ ഗർഭിണിയല്ല – വ്യാജവാർത്തകൾക്ക് എതിരെ ശ്രീനിഷ് അരവിന്ദ്
ബിഗ് ബോസ് സീസണ് വണ്ണിലൂടെ പ്രണയത്തിലാവുകയും വിവാഹംതരാകുകയും ചെയ്ത താരങ്ങളാണ് പേര്ളിയും ശ്രീനിഷും. സോഷ്യല്‍ മീഡിയയിലൂടെ ഇരുവരും തങ്ങളുടെ ജീവിതത്തിലെ സന്തോഷം ആരാധകരെ അറിയിക്കാറുണ്ട്.
കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലൂടെ പേര്‍ളി മാണി ഗര്‍ഭിണിയാണ് എന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ വാര്‍ത്തയിലെ സത്യാവസ്ഥ ശ്രീനിഷ് പുറത്തുവിടുകയാണ്. വ്യാജ വാര്‍ത്തക്കെതിരെ ശ്രീനിഷ് സോഷ്യല്‍ മീഡിയയിലൂടെയാണ് പ്രതികരണം അറിയിച്ചത്.
ഇത്തരം വ്യാജ വാര്‍ത്തകള്‍ പടച്ചു വിടരുതെന്നും തങ്ങളുടെ ജീവിതത്തില്‍ എന്തെങ്കിലും സന്തോഷം ഉണ്ടായാല്‍ അത് തീര്‍ച്ചയായും അറിയിക്കുമെന്നും താരം പ്രതികരിച്ചു. കഴിഞ്ഞ ദിവസം പല പ്രമുഖ സൈറ്റുകളിലും പേര്‍ളി ഗര്‍ഭിണിയാണെന്ന് തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.
പലരും സത്യാവസ്ഥ മനസ്സിലാക്കാതെയാണ് ഇത്തരം വാര്‍ത്തകള്‍ എഴുതിയുണ്ടാക്കിയത്. ഇത്തരം വാര്‍ത്തകളില്‍ വിശ്വസിക്കരുതെന്നും തങ്ങളുടെ സന്തോഷം ആരാധകരെ തീര്‍ച്ചയായും അറിയിക്കുമെന്നും ശ്രീനിഷ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിട്ടുണ്ട്.