ഇതുപോലെ പറന്ന് ഉയരട്ടെയെന്ന് ആരാധകർ..!! ഭാവനയുടെ ഫോട്ടോസ് വൈറൽ

ഇതുപോലെ പറന്ന് ഉയരട്ടെയെന്ന് ആരാധകർ..!! ഭാവനയുടെ ഫോട്ടോസ് വൈറൽ

ആരാധകരുടെ പ്രിയപ്പെട്ട താരം ഭാവനയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് സോഷ്യല്‍മീഡിയയില്‍ വൈറല്‍ ആകുന്നത്. പരിവര്‍ത്തനത്തിന്റെ ചിറകുകള്‍ എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രങ്ങള്‍ പങ്കുവച്ചത്. നിരവധി കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്. പിങ്ക് നിറത്തിലുള്ള ഡ്രസ്സാണ് താരം ധരിച്ചിരിക്കുന്നത്.

അടുത്തിടെയായിരുന്നു താരത്തിന്റെ രണ്ടാം വിവാഹവാര്‍ഷികം ഗംഭീരമായി ആഘോഷിച്ചത്. എന്റെ ഹൃദയം എന്നും ഇങ്ങനെ ചേര്‍ത്തുപിടിക്കു എന്ന കുറിപ്പ് കൂടി ഉള്ള ചിത്രം താരം ആരാധകരുമായി പങ്കുവെച്ചിരുന്നു.

താരങ്ങള്‍ക്ക് വിവാഹ വാര്‍ഷിക ആശംസകള്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്. 2018 ജനുവരി 22 നായിരുന്നു ഭാവനയും നവീനും തൃശ്ശൂര്‍ തിരുവമ്പാടി ക്ഷേത്രത്തില്‍ വച്ച് വിവാഹിതരായത്. നിര്‍മാതാവും ബിസിനസുകാരനുമാണ് നവീന്‍.

ഇരുവരും പ്രണയത്തിലായതിന് ശേഷമാണ് വിവാഹം കഴിക്കാന്‍ തീരുമാനിച്ചത്. നീണ്ട അഞ്ചുവര്‍ഷത്തെ പ്രണയമായിരുന്നു. റോമിയോ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് ഇരുവരും പ്രണയത്തിലായത്.

CATEGORIES
TAGS

COMMENTS