സ്‌നേഹവും പ്രണയവും ഒരാളോട്..!! പ്രണയനിമിഷം പങ്കിട്ട് ജൂഹി

സ്‌നേഹവും പ്രണയവും ഒരാളോട്..!! പ്രണയനിമിഷം പങ്കിട്ട് ജൂഹി

ഉപ്പും മുളകും എന്ന പരമ്പരയിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരമാണ് ജൂഹി രുസ്തഗി.ഉപ്പും മുളകിലെ കഥാപാത്രത്തിന്റെ വിവാഹ വാര്‍ത്ത പുറത്തു വന്നതോടെ താരത്തെ ചുറ്റിപറ്റി പല വാര്‍ത്തകളും തലപൊന്തിയിരുന്നു.

സീരിയലില്‍ നിന്നും ജൂഹി പിന്‍മാറിയെന്ന തരത്തിലാണ് വാര്‍ത്ത പുറത്ത് വന്നത്. ഇന്നാല്‍ ഇപ്പോഴിതാ വിവാദങ്ങള്‍ക്കുള്ള എല്ലാ മറുപടികളും ജൂഹി തന്നെ നല്‍കിയിരിക്കുകയാണ്.

താരത്തിന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ രോവിനൊപ്പം നില്‍ക്കുന്ന ചിത്രം വീണ്ടും പങ്കുവച്ചിരിക്കുകയാണ്. ഡോക്ടറും ആര്‍ടിസ്റ്റുമാണ് സുഹൃത്ത് രോവിന്‍. ഇരുവരുമൊത്തുള്ള ചിത്രം ജൂഹി ഇതിനുമുന്‍പും പോസ്റ്റ് ചെയ്തിട്ടുണ്ട്.

സ്‌നേഹവും സൗഹൃദവും ഒരാളോട് തോന്നുന്നത് ആലോചിക്കൂ എന്ന കുറിപ്പോടുകൂടിയാണ് താരം ചിത്രം പങ്കുവച്ചത്. ഉപ്പും മുളകും പരമ്പരയിലെ വിവാഹത്തിന് ശേഷം സംപ്രേക്ഷണം ചെയ്ത രണ്ട് എപ്പിസോഡുകള്‍ക്ക് ശേഷം ജൂഹിയ സീരിയലില്‍ കണ്ടിട്ടില്ല.

താരം സീരിയല്‍ ഉപേക്ഷിച്ചു എന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തു വരുന്നുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ട പുതിയ ചിത്രങ്ങളിലൂടെ ജൂഹിയും രോവിനും പ്രണയത്തിലാണെന്ന് തന്നെ ഉറപ്പിച്ചിരിക്കുകയാണ് ആരാധകര്‍.

CATEGORIES
TAGS

COMMENTS