‘എത്ര വളർന്നാലും നീ എന്റെ കുഞ്ഞല്ലേ..’, മകളെ മടിയിലിരുത്തി നടൻ റഹ്മാൻ – പോസ്റ്റ് വൈറൽ
തെന്നിന്ത്യൻ സിനിമകളിൽ ഒട്ടാകെ ഒരുപാട് സിനിമകളിൽ അഭിനയിച്ച് പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ മലയാളി നടനാണ് റഷീൻ റഹ്മാൻ എന്ന മലയാളികളുടെ സ്വന്തം ചോക്ളറ്റ് ഹീറോ. എൺപതുകളിലും തൊണ്ണൂറുകളിലും മലയാള സിനിമയിലെ ഏറ്റവും താരമൂല്യമുള്ള സൂപ്പർതാരങ്ങളിൽ ഒരാളായിരുന്നു റഹ്മാൻ. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി നൂറ്റമ്പതിലേറെ ചിത്രങ്ങളിൽ നായക-ഉപനായക വേഷങ്ങൾ ചെയ്തു.
ഭരതൻ, കെ. ബാലചന്ദർ, പ്രിയദർശൻ, കെ.എസ്. സേതുമാധവൻ തുടങ്ങിയ പ്രശസ്ത സംവിധായകരുടെ ചിത്രങ്ങളിൽ നായകനായി അഭിനയിച്ച താരമാണ് റഹ്മാൻ. മമ്മൂട്ടി-മോഹൻലാൽ-റഹ്മാൻ കൂട്ടുകെട്ടിൽ വന്ന മിക്ക സിനിമകളും സൂപ്പർ ഹിറ്റുകളായിരുന്നു. ഇടയ്ക്ക് സിനിമയിൽ നിന്ന് മാറിനിന്ന് റഹ്മാൻ പിന്നീട് 2004-ൽ ബ്ലാക്ക് എന്ന ചിത്രത്തിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തി.
തൊട്ടടുത്ത വർഷം മമ്മൂട്ടിയുടെ കൂടെ തന്നെ രാജമാണിക്യത്തിലും ഒരു പ്രധാനവേഷത്തിൽ റഹ്മാൻ എത്തി. പിന്നീട് ഇങ്ങോട്ട് മൂന്ന് ഭാഷകളിലെ സിനിമകളിലും സജീവമായി അഭിനയിക്കുന്ന ആളാണ് അദ്ദേഹം. അന്നും ഇന്നും എടുത്തുപറയേണ്ടത് അദ്ദേഹത്തിന്റെ ശരീരസൗന്ദര്യത്തെ കുറിച്ചാണ്. 53 വയസ്സുള്ള താരമാണെന്ന് കണ്ടാൽ തോന്നുകയില്ല.
ഇപ്പോഴും 80-കളിലെ ആ യുവനായകനെ പോലെ തന്നെ ഇരിക്കുകയാണ് റഹ്മാൻ. 1993ൽ വിവാഹിതനായ താരത്തിന് രണ്ട് മക്കളുണ്ട്. മെഹ്റുന്നിസയാണ് റഹ്മാന്റെ ഭാര്യ. റുഷ്ദ റഹ്മാൻ, അലീഷാ റഹ്മാൻ എന്നിവരാണ് മക്കൾ. താരത്തിന്റെ കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങൾ എപ്പോഴും സമൂഹമാധ്യമങ്ങളിൽ വൈറലാവാറുണ്ട്.
ഇപ്പോഴിതാ മൂത്തമകൾ റുഷ്ദയെ മടിയിൽ ഇരുത്തി ദൂരേക്ക് നോക്കിയിരിക്കുന്ന ഫോട്ടോ റഹ്മാൻ തന്റെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ്. ‘ഒരു തികഞ്ഞ രക്ഷകർത്താവാണെന്ന് ഒന്നും പറയാൻ പറ്റില്ല, അതുകൊണ്ട് ഒരു യഥാർത്ഥ വ്യക്തിയായിരിക്കുക..’ എന്നാണ് റഹ്മാൻ ഫോട്ടോയുടെ ക്യാപ്ഷനായി ഇട്ടിരിക്കുന്നത്. ചിത്രത്തിന് മികച്ച കമന്റുകളാണ് ആരാധകരിൽ നിന്ന് ലഭിച്ചിരിക്കുന്നത്.