‘ആ ഭംഗിയുള്ള ദാവണി ഇടേണ്ടിയിരുന്നത് അനുസിത്താര, ഭാഗ്യം ലഭിച്ചത് അദിതി റാവുന്..’ – സമീറ സനീഷ്

‘ആ ഭംഗിയുള്ള ദാവണി ഇടേണ്ടിയിരുന്നത് അനുസിത്താര, ഭാഗ്യം ലഭിച്ചത് അദിതി റാവുന്..’ – സമീറ സനീഷ്

മലയാളത്തിലെ ആദ്യത്തെ ഡയറക്റ്റ് ഒ.ടി.ടി റിലീസായ സൂഫിയും സുജാതയ്ക്കും ഗംഭീരാഭിപ്രായമാണ് ഓൺലൈനിൽ ലഭിച്ചുകൊണ്ടിരിക്കുന്നത്. ജയസൂര്യ, അദിതി റാവു, ദേവ് മോഹനും കേന്ദ്രകഥാപാത്രങ്ങളിൽ എത്തിയ സിനിമ ഈ മാസം ജൂലൈ 3-നാണ് ആമസോൺ പ്രൈമിൽ റിലീസ് ചെയ്തത്. അനശ്വരമായ ഒരു പ്രണയത്തിന്റെ കഥ പറഞ്ഞ സിനിമ പ്രേക്ഷകർക്ക് ഇടയിൽ നല്ല അഭിപ്രായം നേടി.

സൂഫിയും സുജിതയുമായി എത്തിയ അദിതിയുടെയും ദേവിന്റെയും പ്രകടനത്തിന് മികച്ച അഭിപ്രായമാണ് ലഭിച്ചത്. അതുപോലെ തന്നെ സംഗീത നിർവഹിച്ച എം.ജയചന്ദ്രനും കൈയടികൾ നേടിയിരുന്നു. ചിത്രത്തിന്റെ ഏറ്റവും ഹൈലൈറ് പശ്ചാത്തല സംഗീതമാണ്. ഫ്രൈഡേ ഫിലിമ്സിന്റെ ബാനറിൽ വിജയ് ബാബുവാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്.

സംസാര ശേഷി നഷ്ടപ്പെട്ട സുജാതയും അയൽവാസിയായ സൂഫി പുരോഹിതനുമായി പ്രണയത്തിലാവുകയും എന്നാൽ അവളുടെ പിതാവ് അവളെ ദുബായിലെ എൻ‌.ആർ‌.ഐയുമായി വിവാഹം നടത്തുകയും പിന്നീട് 10 വർഷങ്ങൾക്ക് ശേഷം സൂഫിയുടെ മരണവാർത്ത അറിയുമ്പോൾ ഭർത്താവിനൊപ്പം നാട്ടിലേക്ക് വരികയും തുടർന്ന് നടക്കുന്ന കാര്യങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം.

എന്നാൽ സുജാതയായി ആദ്യം തീരുമാനിച്ചിരുന്നത് അനുസിത്താരയെയാണ് എന്നാണ് ഇപ്പോൾ വരുന്ന വാർത്തകൾ. സിനിമയുടെ കോസ്റ്റിയൂം ഡിസൈൻ ചെയ്ത സമീറ സനീഷ് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഈ കാര്യം വെളിപ്പെടുത്തിയത്. സംവിധായകൻ ഷാനവാസിന്റെ മനസ്സിൽ ആദ്യം അനുസിത്താരയെയാണ് ടൈറ്റിൽ റോളിൽ തോന്നിയത്.

ചിത്രം പിന്നീട് വൈകിയപ്പോൾ ഡേറ്റുകൾ മാറുകയും ഒടുവിൽ അദിതിയിലേക്ക് എത്തുകയും ചെയ്തു. സിനിമയ്ക്കുവേണ്ടി ഇരുപത്തിയഞ്ചോളം ദാവണികളാണ് സമീറ ഡിസൈൻ ചെയ്തത്. അദിതിയെ ഡിസൈനുകൾ കാണിക്കാനായി മുംബൈയിലേക്ക് പോയി. വലിയ മോഡലാണെന്നുള്ള അഹങ്കാരം തീരെയില്ലാത്ത കുട്ടിയാണ് അദിതി. അദിതിക്ക് ഡിസൈനുകൾ എല്ലാം ഇഷ്ടമായി.

ചിലർ എന്തിട്ടാലും സുന്ദരിയാകുമല്ലോ.. അദിതിയും അതുപോലെയാണ്. ഏത് ദാവണി ഇട്ടാലും ഒടുക്കാത്ത ഭംഗിയാണ് ആ കുട്ടിക്ക്. ധാവണിയോടൊപ്പം തന്നെ അതിഥി കാലിലിട്ട കല്ലുവച്ച വെള്ളിക്കൊലുസും ആരാധകർക്ക് ഏറെ ഇഷ്ടമായെന്ന് അറിഞ്ഞതിൽ ഒരുപാട് സന്തോഷമുണ്ട്. എറണാകുളം മുഴുവനും തിരഞ്ഞ് കണ്ടുപിടിച്ചതാണ് അത്..!!

CATEGORIES
TAGS