‘ഓരോ ഫോട്ടോയിലും മൊഞ്ച് കൂടിക്കൂടി വരുവാണല്ലോ..’ – തനിനാടൻ വേഷത്തിൽ മീനാക്ഷിയുടെ ഫോട്ടോഷൂട്ട് വൈറൽ

‘ഓരോ ഫോട്ടോയിലും മൊഞ്ച് കൂടിക്കൂടി വരുവാണല്ലോ..’ – തനിനാടൻ വേഷത്തിൽ മീനാക്ഷിയുടെ ഫോട്ടോഷൂട്ട് വൈറൽ

രാമച്ചന്റെ നന്ദിനി കുട്ടിയായും അമർ അക്ബർ അന്തോണിമാരുടെ പാത്തുവായും വന്ന് മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടംപിടിച്ച ബാലതാരമാണ് ബേബി മീനാക്ഷി. അഭിനയിച്ച മിക്ക സിനിമകളിലും നല്ല കഥാപാത്രങ്ങൾ ഈ ചെറുപ്രായത്തിൽ മീനാക്ഷിയെ തേടിയെത്തി. സ്വാഭാവിക അഭിനയത്തിലൂടെ പ്രേക്ഷകർ ശ്രദ്ധനേടിയെടുക്കാൻ ഈ കൊച്ചുമിടുക്കിക്ക് സാധിച്ചു.

അമർ അക്ബർ അന്തോണി, ഒപ്പം, കോലുമിട്ടായി, പുഴയമ്മ, മോഹൻലാൽ തുടങ്ങിയ സിനിമകളിൽ മീനാക്ഷി അഭിനയിച്ചു. ഒപ്പത്തിന്റെ കന്നഡ റീമേക്കിലും മീനാക്ഷി ആയിരുന്നു നന്ദിനിക്കുട്ടിയായി അഭിനയിച്ചത്. കവച എന്നായിരുന്നു ചിത്രത്തിന്റെ പേര്. കന്നഡത്തിൽ മികച്ച അഭിപ്രായമാണ് സിനിമ ലഭിച്ചത് അതുപോലെ തന്നെ മീനാക്ഷിയുടെ അഭിനയത്തിനും പ്രശംസ നേടിയിരുന്നു.

അഭിനയത്തിൽ മാത്രമല്ല മീനാക്ഷി കഴിവ് തെളിയിച്ചത്. ഫ്‌ളവേഴ്‌സ് ടി.വിയിലെ റിയാലിറ്റി ഷോ ആയ ടോപ് സിംഗറിൽ അവതാരകയായും മീനാക്ഷി ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറി. ഒരു ഷോർട്ട് ഫിലിമിലൂടെയാണ് മീനാക്ഷി അഭിനയരംഗത്തേക്ക് വരുന്നത്. അഖിൽ എസ് കിരൺ സംവിധാനം ചെയ്ത മധുരനൊമ്പരം എന്ന ഷോർട്ട് ഫിലിമിലാണ് മീനാക്ഷി ആദ്യമായി അഭിനയിച്ചത്.

സോഷ്യൽ മീഡിയകളിൽ സജീവമായ മീനാക്ഷി, ആരാധകർ സ്വന്തം മീനുകുട്ടിയായും മീനാക്ഷി കുട്ടിയായുമൊക്കെ അറിയപ്പെടുന്നത്. ഫോട്ടോസ് പോസ്റ്റ് ചെയ്യുമ്പോൾ അതിന് താഴെ വരുന്നേ മിക്ക കമന്റുകൾക്കും മീനാക്ഷി മറുപടി കൊടുക്കാറുണ്ട്. അതുകൊണ്ട് തന്നെ ഒരുപാട് ആരാധകർ കുഞ്ഞു മീനാക്ഷിക്കുണ്ട്.

ഇപ്പോഴിതാ ആദ്യ ഷോർട്ട് ഫിലിമിന്റെ സംവിധായകൻ അഖിൽ ഒരുക്കിയ ഫോട്ടോഷൂട്ടിൽ തിളങ്ങിയ താരത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. തനിനാടൻ വേഷത്തിലാണ് മീനാക്ഷിയുടെ പുത്തൻ ഫോട്ടോഷൂട്ട്. ‘ഓരോ ഫോട്ടോയിൽ മൊഞ്ച് കൂടിക്കൂടി വരുവാണല്ലോ..’ എന്നാണ് ഒരു ആരാധകൻ ഫോട്ടോയ്ക്ക് താഴെ കമന്റ് ഇട്ടിരിക്കുന്നത്.

CATEGORIES
TAGS