ആരിത് മഹാലക്ഷ്മിയോ..!! ദിലീപിന്റെ ക്രിസ്തുമസ് സ്‌പെഷ്യ ആശംസ മകൾക്കൊപ്പം

സോഷ്യല്‍ മീഡിയയില്‍ എങ്ങും സിനിമാതാരങ്ങളുടെ ക്രിസ്തുമസ് ആശംസകള്‍ ആണ്. നടന്‍ കുഞ്ചാക്കോ ബോബന്‍, ടോവിനോ തോമസ്, മോഹൻലാൽ, അഹാന കൃഷ്ണകുമാര്‍, ഷെയിന്‍ നിഗം തുടങ്ങിയ നിരവധി താരങ്ങളാണ് ആരാധകര്‍ക്കായി സോഷ്യല്‍ മീഡിയയില്‍ ആശംസകള്‍ അറിയിച്ചിരിക്കുന്നത്.

ദിലീപിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം മൈ സാന്റ ക്രിസ്മസ് റിലീസായി തീയറ്ററുകളില്‍ എത്തിയിരിക്കുകയാണ്. ചിത്രം തീയേറ്ററില്‍ വന്‍ വിജയത്തോടെ മുന്നേറുകയാണ്. ഈ അവസരത്തില്‍ ആരാധകര്‍ക്കായി ദിലീപ് ആശംസകള്‍ അറിയിച്ചിരിക്കുകയാണ്.

സാന്തയുടെ വേഷത്തിലെത്തിയാണ് താരത്തിന്റെ ആശംസ അറിയിച്ചത്. ദിലീപിനൊപ്പം എത്തിയ കുഞ്ഞു മിടുക്കിയാണ് ആരാധകരുടെ ശ്രദ്ധ നേടിയത്. മകള്‍ മഹാലക്ഷ്മി ആണ് ആണ് താരത്തിനൊപ്പം ചിത്രത്തിലുള്ളത്. മഹാലക്ഷ്മിയുടെ ഒന്നാം പിറന്നാളിന് മാത്രമേ കുഞ്ഞിന്റെ ചിത്രം പുറത്തുവിട്ടിരുന്നുള്ളു.

മകൾക്കൊപ്പം ദിലീപ്

ദിലീപും കാവ്യയും പങ്കെടുക്കുന്ന പൊതുപരിപാടികളില്‍ നിന്നും മഹാലക്ഷ്മി യെ ഒഴിവാക്കാറാണ് പതിവ്. നന്മയുടേയും വിശുദ്ധിയുടേയും, സ്‌നേഹത്തിന്റേയും ക്രിസ്തുമസ്സ് ആഘോഷിക്കുന്ന എല്ലാവര്‍ക്കും ക്രിസ്തുമസ്സ് ആശംസകള്‍.

ഇന്നാണ് ‘മൈ സാന്റാ ‘ തിയേറ്ററില്‍ എത്തുന്നത്. കുടുംബത്തോടൊപ്പം തന്നെ കാണണം എന്നു താരം സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

CATEGORIES
TAGS

COMMENTS