ഈ ക്രിസ്മസ് എനിക്ക് ഏറ്റവും സ്‌പെഷ്യൽ..!! ആശംസകൾ അറിയിച്ച് ചാക്കോച്ചൻ

ഈ ക്രിസ്മസ് എനിക്ക് ഏറ്റവും സ്‌പെഷ്യൽ..!! ആശംസകൾ അറിയിച്ച് ചാക്കോച്ചൻ

പ്രേക്ഷകരുടെ പ്രിയ താരം കുഞ്ചാക്കോ ബോബന്‍ സോഷ്യല്‍ മീഡിയയിലൂടെ ക്രിസ്തുമസ് സ്‌പെഷ്യല്‍ വിശേഷം ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ്. മകന്‍ ഇസഹാക്ക് ജനിച്ച ശേഷം ഉള്ള ആദ്യത്തെ ക്രിസ്തുമസ് ആഘോഷം ആണിത്. അതുകൊണ്ടു തന്നെ ഇത്തവണത്തെ ക്രിസ്തുമസ് തനിക്ക് ഏറെ പ്രിയപ്പെട്ടതാണെന്നും കുഞ്ചാക്കോ ബോബന്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു.

മകന്‍ ഇസഹാക്ക് പ്രിയയും ഒരുമിച്ചുള്ള ചിത്രങ്ങള്‍ ആണ് താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്. മകന്‍ ഇസഹാക്കിന്റെ ആദ്യത്തെ ക്രിസ്തുമസ് ആണ് ഇതൊന്നും അതുകൊണ്ടാണ് ഈ ഫോട്ടോ ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുന്നത് എന്നും കുഞ്ചാക്കോ ബോബന്‍ സോഷ്യല്‍ മീഡിയയില്‍ എഴുതി.

തന്റെ ജീവിതത്തിലെ പൂര്‍ണ്ണത ഉണ്ടായത് ഇസ വന്നതിന് ശേഷമാണെന്നും അതുകൊണ്ടുതന്നെ ഈ ആഘോഷം തനിക്ക് സ്‌പെഷ്യല്‍ ആണെന്നും താരം പറഞ്ഞു. നിരവധി കമന്റുകള്‍ ആണ് ചിത്രത്തിന് ലഭിക്കുന്നത്. താരത്തിന് തിരിച്ചും ആരാധകര്‍ ആശംസ അറിയിച്ചു.

പതിമൂന്ന് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് പ്രിയയുടെയും ചാക്കോച്ചന്റെയും ജീവിതത്തിലേക്ക് ഇസ കടന്നുവരുന്നത്. കുഞ്ഞിന്റെ വിശേഷങ്ങളും ചിത്രങ്ങളും എല്ലാം താരം ആരാധകര്‍ക്കായി സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്.

CATEGORIES
TAGS

COMMENTS