‘അവൾ എന്റെ ജൂനിയറായിരുന്നു.. പ്രണയം തുടങ്ങിയത് അങ്ങനെ..’ – പ്രണയകഥ തുറന്നുപറഞ്ഞ് ശ്രീറാം രാമചന്ദ്രൻ
ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത ‘കസ്തൂരിമാൻ’ എന്ന സിനിമയിലൂടെയാണ് ശ്രീറാം രാമചന്ദ്രൻ മലയാളികളുടെ മനസ്സിൽ ഇടംപിടിക്കുന്നത്. ശ്രീറാം എന്ന പേരിനെക്കാൾ ജീവ എന്ന പേരിലാണ് കൂടുതലായി അറിയപ്പെടുന്നത്. മലർവാടി ആർട്സ് ക്ലബ് എന്ന സിനിമയിലൂടെയാണ് താരം ആദ്യമായി അഭിനയരംഗത്തേക്ക് വരുന്നത്.
തട്ടത്തിൻ മറയത്ത്, ആർട്ടിസ്റ്റ്, ഒരായിരം കിനാക്കൾ, ഉയരെ തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങളിൽ ശ്രീറാം അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ സിനിമയിൽ എത്തിയതും തന്റെ പ്രണയകഥ വിവരിച്ചും താരം മനസ്സ് തുറന്നിരിക്കുകയാണ്. ഏഷ്യാനെറ്റ് ടെലിവിഷൻ അവാർഡിൽ മികച്ച നടനുള്ള അവാർഡ് താരം കരസ്ഥമാക്കിയിട്ടുണ്ട്.
ചെറുപ്പം മുതലേ അഭിനയിക്കാനുള്ള മോഹമുണ്ടെങ്കിലും പഠനത്തിന് ശേഷം മാത്രം മതിയെന്ന് തീരുമാനം എടുത്തിട്ടുണ്ടായിരുന്നു. ബി.ടെക് കഴിഞ്ഞപ്പോൾ സംശയത്തിലായി, ജോലിക്ക് പോകാണോ അതോ നടക്കുമോ എന്ന് അറിയാത്ത സിനിമയിൽ അഭിനയിക്കണോ എന്ന സംശയം. അച്ഛനാണ് അഭിനയിക്കാനുള്ള മോഹത്തിന് പിറകെ പോകാനുള്ള അനുവാദം തന്നത്.
ക്ലാസിക്കൽ ഡാൻസറായ വന്ദിതയാണ് താരത്തിന്റെ ഭാര്യ. പ്രണയ വിവാഹമായിരുന്നു ഇരുവരുടെയും. ജൂനിയറായിരുന്നു വന്ദിത. പക്ഷേ കോളേജ് പഠനത്തിന് ശേഷമാണ് ഞങ്ങൾ കണ്ട് മുട്ടിയതും പ്രണയത്തിലായതും. വന്ദിതയുടെ വീട്ടിൽ നിന്ന് ആദ്യം എതിർപ്പുകളുണ്ടായിരുന്നു. പക്ഷേ അവളുടെ സഹോദരന്റെ പൂർണ പിന്തുണയുണ്ടായിരുന്നു.
എന്റെ വീട്ടുകാർക്ക് അവളെ കണ്ടപ്പോൾ തന്നെ ഇഷ്ടമായി അങ്ങനെയാണ് ഞങ്ങൾ വിവാഹിതരാകുന്നത്. സിനിമ മോഹമായി നടന്ന എനിക്ക് സീരിയലിൽ നിന്ന് അവസരം വന്നപ്പോൾ സംശയമായി ചെയ്യണോ വേണോയെന്ന്. ആ അവസ്ഥയിൽ എന്നെ സഹായിച്ചത് വന്ദിതയാണ്. അഭിനയം ഒരു കലയാണ് അതല്ലേ മോഹം? അതിന് ബിഗ് സ്ക്രീൻ എന്നോ മിനിസ്ക്രീൻ എന്നോ ഒന്നുമില്ല.. അവൾ പറഞ്ഞ വാക്കുകളാണ് എനിക്ക് ധൈര്യം നൽകിയത്..’ ശ്രീറാം പറഞ്ഞു.