അമ്മയെ കുറിച്ച് തനിക്കിതുവരെ അറിയാത്ത പല കഥകളും അദ്ദേഹം പറഞ്ഞു തന്നു..!! മനസ് തുറന്ന് കല്യാണി

അമ്മയെ കുറിച്ച് തനിക്കിതുവരെ അറിയാത്ത പല കഥകളും അദ്ദേഹം പറഞ്ഞു തന്നു..!! മനസ് തുറന്ന് കല്യാണി

അനൂപ് സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിലൂടെ തെന്നിന്ത്യയുടെ പ്രിയതാരം കല്യാണി വീണ്ടും എത്തുകയാണ്. താരത്തിന്റെ പുറത്തിറങ്ങാനുള്ള ഏറ്റവും പുതിയ ചിത്രം മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹമാണ്. ദുല്‍ഖര്‍ സല്‍മാന്റെ നായികയായാണ് കല്യാണി ചിത്രത്തില്‍ എത്തുന്നത്.

പ്രിയദര്‍ശന്‍-ലിസി ദമ്പതികളുടെ മകളും തെന്നിന്ത്യയുടെ മുനിര നായികമാരില്‍ ഒരാള്‍ കൂടിയാണ് കല്യാണി. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ഹൃദയം എന്ന ചിത്രത്തിലും കല്യാണി ആണ് നായികയായി എത്തുന്നത്. സുരേഷ് ഗോപി, ശോഭന, ഉര്‍വശി എന്നിവരും വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

ഇപ്പോഴിതാ സുരേഷ് ഗോപിയെക്കുറിച്ച് താരം പറഞ്ഞ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നു. അമ്മ ലിസിയെ ഒരുപാട് ഇഷ്ടമാണ് എന്നും അമ്മയെ കുറിച്ച് തനിക്കിതുവരെ അറിയാത്ത പല തമാശക്കഥകളും അദ്ദേഹം പറഞ്ഞു തന്നു എന്നും കല്യാണി പറഞ്ഞു.

CATEGORIES
TAGS

COMMENTS