അപ്പയുടെ സിനിമ കാണാൻ ഇസയും..!! അഞ്ചാം പാതിരയ്ക്ക് മികച്ച പ്രതികരണം

അപ്പയുടെ സിനിമ കാണാൻ ഇസയും..!! അഞ്ചാം പാതിരയ്ക്ക് മികച്ച പ്രതികരണം

ഇസ ജീവിതത്തിലേക്ക് വന്നതില്‍ പിന്നെ കുഞ്ചാക്കോബോബന്‍ സോഷ്യല്‍ മീഡിയയില്‍ വളരെ ആക്ടീവാണ്. മകന്റ വിശേഷങ്ങളെല്ലാം താരം സോഷ്യല്‍ മീഡിയയിലൂടെ ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ പുതുവത്സരം വന്നടുക്കുമ്പോള്‍ ചാക്കോച്ചന്‍ കുറെ അധികം പ്രത്യേകതകളും സന്തോഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാനുണ്ട്.

ഇപ്പോഴിതാ ആദ്യമായി അപ്പയുടെ സിനിമകാണാന്‍ ഇസ തീയറ്ററില്‍ ഇരിക്കുന്ന ചിത്രം താരം പോസ്റ്റ് ചെയ്തിരിക്കുകയാണ്. 2020ല്‍ കുഞ്ചാക്കോ ബോബന്‍ നായകനായി പുറത്തിറങ്ങിയ ആദ്യ ചിത്രമാണ് അഞ്ചാം പാതിര.

ഇന്‍വെസ്റ്റിഗേറ്റിവ് ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ നിന്ന് ലഭിക്കുന്നത്. മിഥുന്‍ മാനുവല്‍ ആണ് ചിത്രം സംവിധാനെ ചെയ്തിരിക്കുന്നത്.

ഇക്കഴിഞ്ഞ ക്രിസ്മസ് ദിനത്തിലും ന്യൂയറിനും ഇസയുമൊത്തുള്ള ചിത്രങ്ങള്‍ താരം സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വിട്ടിരുന്നു. ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. പുതിയ ചിത്രവും ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്.

CATEGORIES
TAGS

COMMENTS