അമ്പോ.. ലേഡി സൂപ്പർസ്റ്റാറിനെ ബസ് സ്റ്റാൻഡിൽ കണ്ട അമ്പരപ്പിൽ ആരാധകർ..!! വീഡിയോ വൈറൽ
മലയാളത്തിലെ ലേഡി സൂപ്പര്‍ സ്റ്റാര്‍ ആയ മഞ്ജുവാര്യരുടെ ഏറ്റവും പുതിയ ചിത്രമായ ചതുര്‍മുഖത്തിന്റെ ഷൂട്ടിങ് സെറ്റില്‍ നടക്കുന്നത് അപ്രതീക്ഷിതമായ സംഭവങ്ങളാണ്. കഴിഞ്ഞ ദിവസം താരത്തെ പൊതുസ്ഥലത്ത് വച്ച് കണ്ടതിന്റെ അമ്പരപ്പിലാണ് ആരാധകര്‍.
തമ്പാനൂര്‍ ബസ് സ്റ്റാന്‍ഡില്‍ ആണ് ഈ നാടകീയ സംഭവങ്ങള്‍ നടന്നത്. നല്ല തിരക്കേറിയ തമ്പാനൂര്‍ ബസ് സ്റ്റാന്‍ഡിനു സമീപമാണ് പെട്ടെന്ന് ചുവന്ന കാറില്‍ നിന്ന് ഇറങ്ങി ഞ്ജു സ്റ്റാന്‍ഡിലേക്ക് നടന്നെത്തിയത്. കാറില്‍ നിന്നിറങ്ങിയ ശേഷം കെഎസ്ആര്‍ടിസി ബസിലേക്ക് കയറുകയായിരുന്നു.
കണ്ടു നിന്നവര്‍ക്കൊന്നും ആദ്യം മഞ്ജുവിനെ തിരിച്ചറിയാനായില്ല. പിന്നീട് മഞ്ജുവാണെന്ന് ആരാധകര്‍ക്ക് മനസ്സിലാകുകയും ചെയ്തു. ഷൂട്ടിങ് ലക്ഷണങ്ങളൊന്നും സ്ഥലത്ത് ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ ആരാധകര്‍ക്ക് ഷൂട്ടിംഗ് ആണെന്ന് മനസ്സിലാക്കാന്‍ സാധിച്ചിരുന്നില്ല.
മഞ്ജു വാര്യരും സണ്ണി വെയ്നും പ്രധാന വേഷത്തിലെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ചതുര്‍മുഖം. ചിത്രം ഒരു ഹോറർ ത്രില്ലറായാണ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്.