‘അമ്പമ്പോ ഇത് എന്തൊരു ലുക്ക്..’ – നടി സാനിയയുടെ പുത്തൻ ഫോട്ടോഷൂട്ട് കണ്ട് ഞെട്ടി താരങ്ങൾ..!!

‘അമ്പമ്പോ ഇത് എന്തൊരു ലുക്ക്..’ – നടി സാനിയയുടെ പുത്തൻ ഫോട്ടോഷൂട്ട് കണ്ട് ഞെട്ടി താരങ്ങൾ..!!

ചുരുങ്ങിയ കാലംകൊണ്ട് മലയാള സിനിമയുടെ ഫാഷൻ ക്വീനായി മാറിയ താരമാണ് നടി സാനിയ ഇയ്യപ്പൻ. ബാല്യകാലസഖിയിൽ ഇഷ തൽവാറിന്റെ ചെറുപ്പകാലം അവതരിപ്പിച്ച മലയാള സിനിമയിലേക്ക് വന്ന താരമാണ് സാനിയ. പിന്നീട് ക്വീൻ എന്ന സിനിമയിൽ നായികയായി അരങ്ങേറ്റം കുറിച്ച സാനിയ ഇപ്പോൾ മലയാള സിനിമയിലെ ഫാഷൻ ക്വീൻ എന്നാണ് അറിയപ്പെടുന്നത്.

നായികയായിട്ടുള്ള ആദ്യ സിനിമയിലെ ഗംഭീരപ്രകടനത്തിന് ശേഷം നിരവധി അവസരങ്ങളാണ് സാനിയയെ തേടിയെത്തിയത്. പ്രേതം 2, ലൂസിഫർ, പതിനെട്ടാം പടി എന്നീ സിനിമകളിൽ താരം അഭിനയിച്ചു. ഇതിൽ പതിനെട്ടാം പടിയിൽ ഒരു പാട്ടിൽ മാത്രമാണ് താരമുള്ളത്. പുത്തൻ സിനിമകൾ ചെയ്യാൻ ഇരിക്കെയാണ് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതും ഷൂട്ടിങ്ങുകൾ മുടങ്ങിയതും.

സിനിമയിൽ അഭിനയിക്കുന്നതിന് മുമ്പ് തന്നെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയിരുന്നു മഴവിൽ മനോരമയിലെ ഡി ഫോർ ഡാൻസ് എന്ന പരിപാടിയിൽ മത്സരാർത്ഥിയായി. ആ റിയാലിറ്റി ഷോയിൽ മൂന്നാം സ്ഥാനം നേടിയെടുക്കാനും താരത്തിന് സാധിച്ചിരുന്നു. അതിന് ശേഷമാണ് സാനിയയ്ക്ക് സിനിമയിൽ നിന്ന് അവസരം ലഭിച്ചത്.

സമൂഹമാധ്യമങ്ങളിൽ ഒരുപാട് ആരാധകരുള്ള ഒരു താരമാണ് സാനിയ. അതുപോലെ തന്നെ കുറച്ച് വിമർശനങ്ങൾക്കും താരം പഴികേട്ടിട്ടുണ്ട്. താരത്തിന്റെ വസ്ത്രധാരണത്തിനെ എതിർത്ത് നിരവധി സദാചാരവാദികൾ കമന്റ് ബോക്സിൽ മോശം കമന്റുകൾ ഇടാറുമുണ്ട്. ചില മോശം കമന്റുകൾക്ക് താരം തക്കമറുപടിയും കൊടുക്കാറുമുണ്ട്.

ഇപ്പോഴിതാ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവച്ചിരിക്കുകയാണ് താരം. കറുപ്പ് നിറത്തിലെ മോഡേൺ വസ്ത്രം അണിഞ്ഞുള്ള ഫോട്ടോസാണ് സാനിയ പങ്കുവച്ചിരിക്കുന്നത്. സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ ജിക്സൺ ഫ്രാൻസിസാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. നിരവധി താരങ്ങൾ ഫോട്ടോസിന് താഴെ കിടിലം കമന്റുകൾ ഇട്ടിട്ടുണ്ട്.

ഗോവിന്ദ് പദ്മസൂര്യൻ, പേർളി മാണി, ഗോപിക രമേശ്, ഗൗതമി നായർ, ആന്റണി വർഗീസ് തുടങ്ങിയ താരങ്ങൾ സാനിയയുടെ ഫോട്ടോയുടെ താഴെ മികച്ചതെന്ന് കമന്റുകൾ ഇട്ടിട്ടുണ്ട്. ബെല്ലറോബ്‌ ലേബൽ എന്ന ഡിസൈൻ കമ്പനിയാണ് ഔട്ഫിറ്റിന് പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത്.

CATEGORIES
TAGS