അടിച്ചമർത്തുംതോറും പ്രതിഷേധങ്ങൾ പടർന്നു കൊണ്ടേയിരിക്കും – ജാമിയയിലെ പൊലീസ് നടപടിക്ക് എതിരെ ടോവിനോ

പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യത്ത് പ്രക്ഷോഭം പടരുമ്പോള്‍ പ്രതികരണവുമായി താരങ്ങള്‍ രംഗത്ത്. ജാമിയ മിലിയ സര്‍വകലാശാലയില്‍ സമരം നടത്തുന്ന വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നിരവധി പേരാണ് രംഗത്ത് എത്തിയത്. സിനിമാ മേഖലയിലുള്ളവര്‍ അവരുടെ അഭിപ്രായങ്ങള്‍ സോഷ്യല്‍മീഡിയയില്‍ രേഖപ്പെടുത്തി. നടന്‍ ടോവിനോ തോമസ്, സിദ്ധാര്‍ഥ്, ഇന്ത്യന്‍ ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പഠാന്‍, ബോളിവുഡ് സംവിധായകന്‍ അനുരാഗ് കാശ്യപ്, നടി പാര്‍വതി തിരുവോത്ത് തുടങ്ങിയവരാണ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.

ഇവരുടെ ട്വീറ്റുകള്‍ ശ്രദ്ദേയമാകുകയാണ്. സര്‍വകലാശാലകളില്‍ കയറിയുള്ള പൊലീസ് ആക്രമണം അവസാനിപ്പിക്കണമെന്ന് നടന്‍ സിദ്ധാര്‍ഥ് കുറിച്ചു. അടിച്ചമർത്തുംതോറും പ്രതിഷേധങ്ങൾ പടർന്നു കൊണ്ടേയിരിക്കും എന്ന് നടൻ ടോവിനോ തോമസ് തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ കുറിച്ചു. ഹാഷ്ടാഗ് ക്യാമ്പയിനുകൾക്കപ്പുറം ഇവിടെ പ്രക്ഷോഭങ്ങളുണ്ടാവും ! ചരിത്രം പഠിപ്പിക്കുന്നത് അതാണെന്ന് ടോവിനോ പോസ്റ്റ് ചെയ്തു.

രാജ്യത്തിന്റേയും ഉത്കണ്ഠ സമരം നടത്തുന്ന ആ വിദ്യാര്‍ഥികളെ കുറിച്ചാണെന്ന് ചൂണ്ടിക്കാട്ടി ജാമിയ മിലിയ, ജാമിയ പ്രൊട്ടസ്റ്റ് എന്നീ ഹാഷ്ടാഗുകളോടെ പഠാന്‍ ട്വീറ്റ് ചെയ്തു. ഇനിയും നിശബ്ദനായിരിക്കാന്‍ ഇനി കഴിയില്ലെന്നും. ഈ സര്‍ക്കാര്‍ തീര്‍ച്ഛയായും ഫാസിസ്റ്റ ആണെന്നും ചൂണ്ടിക്കാട്ടി അനുരാഗ് രംഗത്ത് എത്തി.

കഴിഞ്ഞ ഞായറാഴ്ച്ച വൈകിട്ട് നാലുമണിയോടെയാണ് ജാമിയ മിലിയ സര്‍വകലാശാല വിദ്യാര്‍ഥികളും അധ്യാപകരും നാട്ടുകാരും ഡല്‍ഹിയിലേയ്ക്ക് പ്രതിഷേധ മാര്‍ച്ച് നടത്തുകയും ടതുര്‍ന്ന് പോലീസ് രംഗത്ത് എത്ത് സംഘര്‍ഷം ആരംഭിക്കുകയും ചെയ്തത്.

CATEGORIES
TAGS

COMMENTS