പാലക്കാട് കൽപ്പാത്തി ക്ഷേത്രത്തിൽ രാത്രിയിൽ എത്തിയതിന് തുടർന്ന് നടൻ വിനായകനും ഭാരവാഹികളും തമ്മിൽ തർക്കം. രാത്രി പതിനൊന്ന് മണിക്ക് ക്ഷേത്രദർശനം കഴിഞ്ഞ സമയത്താണ് ഉള്ളിൽ പ്രവേശിക്കണമെന്ന് ആവശ്യം ഉന്നയിച്ചുകൊണ്ട് വിനായകൻ എത്തുന്നത്. നാട്ടുകാരുമായും ഭാരവാഹികളായും വിനായകൻ തർക്കത്തിലായി. സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരുന്നു.
തിങ്കളാഴ്ച രാത്രി 11 മണിക്കാണ് വിനായകൻ ക്ഷേത്രത്തിൽ എത്തിയത്. ക്ഷേത്രനട അടച്ച ശേഷമാണ് വിനായകൻ എത്തുന്നത്. “ഞാൻ എന്ത് ചെയ്യണം.. ഞാൻ എന്റെ ഭഗവാനോട് പറയുകയാണ് ഇവിടെ നിന്ന്.. എന്റെ ഭഗവാനെ എനിക്ക് നാളെ ജോലി തരണമെന്ന് പ്രാർത്ഥിക്കുകയാണ്. ഞാനെൻ്റെ ഭഗവാനെ കാണാൻ വന്നതാണ്.. മാറി നിൽക്ക് അങ്ങോട്ട്..”, വീഡിയോയിൽ ഇങ്ങനെ വിനായകൻ പറയുന്നതും കേൾക്കാം.
സംഭവം വാർത്തകളിലും അല്ലാതെയും വൈറലായതോടെ ഒരു ന്യായീകരണ പോസ്റ്റുമായി വന്നിരിക്കുകയാണ്. “അയ്യങ്കാളിയേയും അയ്യങ്കാറേയും തമ്മിൽ അടിപ്പിച്ച് ഇനിയും കുടുംബം പോറ്റാൻ നോക്കണ്ട. സർവ്വത്ര ശിവം..”, ഇതായിരുന്നു വിനായകന്റെ പോസ്റ്റ്. ഇത്രയും വിവരക്കേട് കാണിച്ചിട്ട് ഒടുവിൽ ജാതി കാർഡ് ഇറക്കി ആളുകളുടെ പിന്തുണ വാങ്ങിക്കാൻ നോക്കുകയാണെന്നാണ് പോസ്റ്റിന് താഴെ വന്ന കമന്റുകൾ.
View this post on Instagram
വിനായകന്റെ കൽപ്പാത്തി ക്ഷേത്രത്തിൽ നിന്നുള്ള വീഡിയോയുടെ താഴെയും ജാതി പറഞ്ഞ് വിനായകനെ പിന്തുണയ്ക്കാൻ ആരും എത്തിയില്ലേ എന്നൊക്കെ ചിലർ ചോദിക്കുന്നുണ്ട്. ക്ഷേത്രം അടക്കാനും തുറക്കാനും ഒരു സമയമുണ്ടെന്നും എത്ര വലിയ വിവിഐപി ആണെങ്കിൽ ആ സമയത്ത് അല്ലാതെ വന്നാൽ തൊഴാൻ പറ്റില്ലെന്നും പലരും പ്രതികരിച്ചിട്ടുമുണ്ട്. വിനായകൻ മദ്യപിച്ചിട്ടുണ്ടോ എന്നും സംശയിക്കുന്നതായി ചില കമന്റുകളുണ്ട്.