‘മാസ്സായി വിക്രം ഒപ്പം മകൻ ധ്രുവും!! ആരാധകരെ ത്രില്ലടിപ്പിച്ച് ‘മഹാൻ’ ടീസർ പുറത്തിറങ്ങി..’ – വീഡിയോ കാണാം

തമിഴ് സിനിമ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന മഹാൻ എന്ന ചിത്രം. ചിയാൻ വിക്രമും അദ്ദേഹത്തിന്റെ മകൻ ധ്രുവ് വിക്രമും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഇത്. ഫെബ്രുവരി 10-ന് ഒ.ടി.ടി പ്ലാറ്റഫോമായ ആമസോൺ പ്രൈമിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ചിയാൻ ആരാധകരും പ്രേക്ഷകരും ഒരു കിടിലം ത്രില്ലർ ചിത്രം തന്നെയാണ് പ്രതീക്ഷിക്കുന്നത്.

ധനുഷ് നായകനായി എത്തിയ ജഗമേ തന്തിരത്തിന് ശേഷം കാർത്തിക് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സിമ്രൻ, വാണി ഭോജൻ എന്നിവരാണ് നായികമാരായി അഭിനയിക്കുന്നത്. ഇപ്പോഴിതാ മഹാന്റെ ആദ്യ ടീസർ പുറത്തുവിട്ടിരിക്കുകയാണ് ആമസോൺ പ്രൈം. ചിയാന്റെ ഒരു അടാർ ഐറ്റം തന്നെയാണ് സിനിമയെന്ന് പ്രതീക്ഷ നൽകുന്ന രീതിയിലാണ് ടീസർ ഇറക്കിയിരിക്കുന്നത്.

ടീസറിന്റെ ഏറ്റവും അവസാനം മകൻ ധ്രുവിനെയും കാണിക്കുന്നുണ്ട്. രണ്ട് പേർക്കും കിടിലം മാസ്സ് റോൾ തന്നെയാണ് സിനിമയിലുള്ളത്. വിക്രമിന്റെ രംഗങ്ങളാണ് ടീസറിൽ കൂടുതലായി ഉൾക്കൊള്ളിച്ചിട്ടുള്ളത്. വിക്രം ‘ഗാന്ധി മഹാൻ’ എന്ന റോളിലാണ് അഭിനയിക്കുന്നത്. മകൻ ധ്രുവ് ‘ദാദ’ എന്ന പേരിലാണ് അഭിനയിക്കുന്നതെന്ന് ടീസറിൽ നിന്ന് വ്യക്തമാണ്. അപ്പനും മകനുമായിട്ട് തന്നെയാണോ അഭിനയിക്കുന്നതെന്ന് വ്യക്തമല്ല.

അപ്പനും മകനും നായകനും വില്ലനുമായിട്ടാണോ എന്നും അറിയാനാണ് ചിയാന്റെ ആരാധകർ സിനിമയ്ക്കായി കാത്തിരിക്കുന്നത് തന്നെ. എസ്.എസ ലളിത് കുമാറാണ് സിനിമ നിർമ്മിക്കുന്നത്. എം അരവിന്ദാണ് തിരക്കഥ, സന്തോഷ് നാരായണനാണ് സംഗീതം. ബോബി സിംഹ, സനന്ത്, ദീപക് പരമേശ്‌, ആടുകളം നരേൻ തുടങ്ങിയവരാണ് മറ്റു പ്രധാനപ്പെട്ട അഭിനേതാക്കൾ.