ഇന്ത്യയിലെ തന്നെ ഏറ്റവും ബ്രഹ്മണ്ഡ റിയാലിറ്റി ഷോകളിൽ ഒന്നായ ബിഗ് ബോസ് ഒട്ടുമിക്ക ഭാഷകളിലും പ്രേക്ഷകർ ഒരുപാടുള്ള ഒരു പ്രോഗ്രാമാണ്. ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലാണ് ബിഗ് ബോസിന് കൂടുതൽ പ്രേക്ഷകരുള്ളത്. മലയാളം ബിഗ് ബോസിന്റെ നാലാമത്തെ സീസൺ ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. പുതിയ താരങ്ങൾക്ക് ഒരു വഴിത്തിരിവായി മാറാറുണ്ട് ഈ ഷോ.
മലയാളികൾ മലയാളം ബിഗ് ബോസ് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കാണുന്നത് ഒരുപക്ഷേ തമിഴ് ബിഗ് ബോസ് ആയിരിക്കും. അവിടെ മത്സരാർത്ഥികളായി എത്തുന്ന താരങ്ങൾക്ക് ഇങ്ങ് കേരളത്തിലും ആരാധകർ ഒരുപാടാണ്. ബിഗ് ബോസ് തമിഴിന്റെ നാലാമത്തെ സീസണിലെ ഒരു മത്സരാർത്ഥിയായ എത്തിയ ശിവാനി നാരായണനെ അത്ര പെട്ടന്ന് പ്രേക്ഷകർ മറക്കാൻ ഇടയുണ്ടായിരിക്കില്ല.
തമിഴിൽ സീരിയലുകളിൽ അഭിനയിച്ച് അവിടെയുള്ള പ്രേക്ഷകർക്ക് സുപരിചിതയായ ശിവാനി ബിഗ് ബോസിലേക്ക് എത്തുമ്പോൾ വെറും 19 വയസ്സ് മാത്രമായിരുന്നു പ്രായം. 19 വയസ്സ് മാത്രമേയുള്ളുവെന്ന് പറഞ്ഞാൽ പ്രേക്ഷകർക്ക് വിശ്വസിക്കാൻ സാധിക്കില്ല. സീരിയലിലും വളരെ ചെറിയ പ്രായത്തിൽ വലിയ റോളുകൾ ചെയ്തിട്ടുള്ള ഒരാളാണ്. ഇപ്പോഴിതാ ബിഗ് ബോസിന് ശേഷം ആദ്യമായി സിനിമയിലും അഭിനയിച്ചിരിക്കുകയാണ്.
കമൽ ഹാസൻ നായകനായി ഇപ്പോൾ തിയേറ്ററുകളിൽ വിജയകരമായി മുന്നോട്ട് പോയികൊണ്ടിരിക്കുന്ന വിക്രത്തിൽ വിജയ് സേതുപതി അവതരിപ്പിച്ച കഥാപാത്രത്തിന്റെ ഭാര്യയുടെ റോളിലാണ് ശിവാനി അഭിനയിച്ചത്. സിനിമയുടെ റിലീസിന് പിന്നാലെ ശിവാനി പങ്കുവച്ച ചിത്രങ്ങളാണ് വൈറലാവുന്നത്. ഒരു ബീച്ചിൽ അതീവ ഗ്ലാമറസ് ലുക്കിൽ ഇരിക്കുന്ന ചിത്രങ്ങളാണ് ശിവാനി ആരാധകർക്ക് ഒപ്പം പങ്കുവച്ചത്.