ദളപതി വിജയിയെ നായകനാക്കി വംശി പൈടിപ്പള്ളി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് വാരിസു. വിജയ് ഏറെ ആരാധകരുടെ കാത്തിരിക്കുന്ന ചിത്രം പൊങ്കൽ റിലീസായിട്ടാണ് ഇറങ്ങുന്നത്. ഏറെ കൗതുകമായ മറ്റൊരു കാര്യം എന്താണെന്ന് വച്ചാൽ അജിത്തിന്റെ തുനിവും പൊങ്കൽ റിലീസായിട്ടാണ് ഇറങ്ങുന്നത്. ഏറെ വർഷങ്ങൾക്ക് ശേഷമാണ് വിജയ്-അജിത്ത് സിനിമകൾ ഒരേ സമയത്ത് ഇറങ്ങുന്നത്.
ജനുവരി 12-നാണ് ഇരു സിനിമകളും തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്. തുനിവിന്റെ ട്രൈലെർ രണ്ട് ദിവസം മുമ്പ് ഇറങ്ങിയിരുന്നു. വിജയ് ആരാധകർ അതുകൊണ്ട് തന്നെ വാരിസിന്റെ ട്രെയിലർ പ്രതീക്ഷിച്ച് ഇരിക്കുക ആയിരുന്നു. ട്രെയിലർ എന്നും വരുമെന്ന് പുറത്തുവിട്ടിരുന്നില്ല. ഇപ്പോഴിതാ വിജയ് ആരാധകരുടെ കാത്തിരിപ്പ് അവസാനിപ്പിച്ചുകൊണ്ട് അണിയറ പ്രവർത്തകർ ട്രെയിലർ പുറത്തുവിട്ടിരിക്കുകയാണ്.
ഒരു പക്കാ ഫാമിലി ആക്ഷൻ എന്റർടൈനർ ആയിരിക്കുമെന്ന് ട്രെയിലറിൽ നിന്ന് വ്യക്തമാണ്. സസ് പെൻസ് ഒന്നും തന്ന പ്രതീക്ഷിക്കാതെ തിയേറ്ററിലേക്ക് പ്രേക്ഷകർക്ക് പോകാമെന്ന് ട്രെയിലർ സൂചിപ്പിക്കുന്നു. വിജയുടെ വൺ മാൻ ഷോ തന്നെയായിരിക്കും ചിത്രം. ട്രെയിലറിൽ പോലും വിജയുടെ കിടിലം ആക്ഷൻ, മാസ്സ്, കോമഡി രംഗങ്ങളാണ് കൂടുതലും ഉൾക്കൊള്ളിച്ചിരിക്കുന്നത്.
രശ്മികയെ പോലെ കുറച്ച് സീനുകളിലാണ് കാണിച്ചിരിക്കുന്നത്. ശരത് കുമാർ, പ്രകാശ് രാജ്, യോഗി ബാബു, പ്രഭു, ഖുശബു, ശാം, ശ്രീകാന്ത്, ജയസുധ, സംഗീത തുടങ്ങിയ ഒരു നീണ്ട താരനിര തന്നെ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ശ്രീ വെങ്കിടേശ്വര ക്രീയേഷന്സിന്റെ ബാനറിൽ രാജു, ഷിറീഷ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഏതാനം ദിവസങ്ങൾ മാത്രമാണ് ഇനി സിനിമ റിലീസ് ചെയ്യാൻ.