‘വിജയ് ആന്റണിയുടെ മകളുടെ ആത്മഹത്യ! പഠിക്കാൻ മിടുക്കി, സ്കൂളിലെ കൾച്ചറൽ സെക്രട്ടറി..’ – എന്നിട്ടും എന്തിനീ കടുംകൈ

തമിഴ് സിനിമ നടനായ വിജയ് ആന്റണിയുടെ മകൾ മീര ആത്മഹ ത്യ ചെയ്തതിന്റെ ഞെട്ടലിലാണ് സിനിമ ലോകം. പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയായ മീര എന്തിന് ഈ കടുംകൈ ചെയ്തുവെന്ന് പലരും ചോദിക്കുന്നത്. മകളെ പൊന്നുപോലെ നോക്കിയ അച്ഛനെ ഒരുനിമിഷം ഓർത്തുണ്ടായിരുന്നോ എന്നാണ് തമിഴ് സിനിമ പ്രേക്ഷകരും അദ്ദേഹത്തിന്റെ ആരാധകരും പറയുന്നത്. ഇന്ന് പുലർച്ചയാണ് സംഭവം നടക്കുന്നത്.

പുലർച്ചെ വിജയ് ആന്റണിയുടെ ചെന്നൈ അല്‍വാര്‍പേട്ടിലെ വീട്ടിൽ കുട്ടിയുടെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വിജയ് ആന്റണി തന്നെയാണ് ഈ കാഴ്ച ആദ്യം കാണുന്നത്. ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചിരുന്നില്ല. ചര്‍ച്ച് പാര്‍ക്ക് സേക്രഡ് ഹാര്‍ട്ട് സ്കൂളിലാണ് വിജയുടെ മകൾ പഠിച്ചിരുന്നത്.

പഠനത്തിൽ മിടുക്കിയായിരുന്ന ഒരാളാണ് മീര. സ്കൂളിലെ കൾച്ചറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട മീരയുടെ സർട്ടിഫിക്കറ്റ് വിജയുടെ ഭാര്യ ഫാത്തിമ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിരുന്നതൊക്കെ ഇപ്പോൾ ശ്രദ്ധനേടുകയാണ്. ഇത്രയും മിടുക്കിയായ കുട്ടി എന്തിനീ കടുംകൈ ചെയ്തുവെന്നാണ് ആർക്കും മനസ്സിലാക്കാത്തത്. മീര കുറച്ച് നാളുകളായി മാനസികമായ സമ്മര്‍ദ്ദത്തിലായിരുന്നു എന്ന് റിപ്പോർട്ടുകളുണ്ട്.

എങ്കിലും അത് തന്നെയാണോ യഥാർത്ഥ കാര്യമെന്നത് പൊലീസിന്റെ അന്വേഷണത്തിന് ശേഷം മാത്രമേ സ്ഥിരീകരിക്കാൻ പറ്റുകയുള്ളു. സംഗീത സംവിധായകനായും ഗായകനായും സിനിമയിലേക്ക് എത്തിയ വിജയ് ആന്റണി പിന്നീട് അഭിനേതാവ് ആവുകയും തിരക്കുള്ള നടനായി മാറുകയും ചെയ്തു. അതോടൊപ്പം തന്നെ ജീവകാരുണ്യ പ്രവർത്തനങ്ങളിലും വിജയ് വളരെ സജീവമായിരുന്നു. അതുകൊണ്ട് തന്നെ ഈ വാർത്ത ഏറെ വിഷമത്തോടെയാണ് പ്രേക്ഷകർ സ്വീകരിച്ചത്.