മലയാളികൾ ഏറെ ഇഷ്ടമുളള ഒരു ഗായകനാണ് വിധു പ്രതാപ്. അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോൾ സിനിമയിൽ ഗായകനായി മാറിയ വിധു, 1999-ലെ ദേവദാസി എന്ന ചിത്രത്തിലെ ഗാനം ആലപിച്ച ശേഷമാണ് കരിയറിൽ വലിയ മാറ്റങ്ങളുണ്ടായത്. പിന്നീട് നിറത്തിലെ ശുക്രിയ ശുക്രിയ എന്ന ഗാനം ആലപിച്ച ജനങ്ങളുടെ മനസ്സിലും സ്ഥാനം നേടിയെടുക്കാൻ സാധിച്ച വിധു 600-ൽ അധികം സിനിമകളിൽ നാല് ഭാഷകളിലായി പാടിയിട്ടുണ്ട്.
ടെലിവിഷൻ അവതാരകയും നർത്തകിയും അഭിനയത്രിയുമായ ദീപ്തിയെയാണ് വിധു വിവാഹം ചെയ്തത്. 2008-ലായിരുന്നു ഇരുവരുടെയും വിവാഹം. വിവാഹിതരായിട്ട് 15 വർഷങ്ങൾ പിന്നിട്ടു കഴിഞ്ഞുവെങ്കിലും ദമ്പതികൾക്ക് കുട്ടികൾ ഒന്നുമില്ല. എങ്കിലും രണ്ടുപേരും അതിമനോഹരമായ ദാമ്പത്യജീവിതവുമായി മുന്നോട്ട് പോവുകയാണ്. ഈ കഴിഞ്ഞ ദിവസമായിരുന്നു ദീപ്തിയുടെ ജന്മദിനം. ഒരു പ്രോഗ്രാമിന്റെ ഭാഗമായി വിധു ഓസ്ട്രേലിയയിലാണ്.
ദീപ്തിയും ഒപ്പമുണ്ട്. അവിടെ നിന്നുള്ള ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് വിധു ദീപ്തിക്ക് പിറന്നാൾ ആശംസിച്ചത്. “ഒന്നാമതായി, ഞാൻ നിന്നെ വളരെയധികം സ്നേഹിക്കുന്നു.. രണ്ടാമതായി, നമ്മുക്കിടയിൽ എന്ത് സംഭവിച്ചാലും. ആദ്യത്തെ കാര്യം മാത്രം മറക്കരുത്. എന്റെ പ്രണയത്തിന് ജന്മദിനാശംസകൾ..”, വിധു ദീപ്തിയുടെ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് കുറിച്ചു. നിരവധി പേരാണ് ദീപ്തിക്ക് പോസ്റ്റിന് താഴെ ആശംസകൾ നേർന്നത്.
വിധുവിന്റെയും ദീപ്തിയുടെ അടുത്ത സുഹൃത്തായ ഗായിക സിത്താരയും പോസ്റ്റ് ഇട്ടിരുന്നു. “ജന്മദിനാശംസകൾ പ്രിയ മധുരമേ.. എന്നെ സംബന്ധിച്ചിടത്തോളം നീ പ്രോത്സാഹിപ്പിക്കുന്ന, അഭിനന്ദിക്കുന്ന, എപ്പോഴും പുഞ്ചിരിക്കുന്ന, സുന്ദരിയായ സുഹൃത്താണ്. ഏറ്റവും സന്തോഷവതിയായി തുടരൂ പ്രിയ പെർഫെക്റ്റ് രാജകുമാരി..”, ദീപ്തിക്ക് ഒപ്പമുള്ള ഫോട്ടോയോടൊപ്പം സിത്താര കുറിച്ചു. റിമിയും ദീപ്തിക്ക് പിറന്നാൾ ആശംസിച്ച് സ്റ്റോറി ഇട്ടിരുന്നു.