ഒറ്റ സിനിമ കൊണ്ട് പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടാൻ സാധിച്ച ധാരാളം അഭിനയ പ്രതിഭകൾ മലയാള സിനിമയിൽ ഉണ്ടായിട്ടുണ്ട്. ചിലർ ആദ്യ സിനിമകളിൽ ശ്രദ്ധനേടാതെ കുറച്ച് കഴിഞ്ഞ് നല്ല കഥാപാത്രങ്ങളിലൂടെ പ്രിയപെട്ടവരായി മാറാറുണ്ട്. ആസിഫ് അലി ചിത്രമായ കെട്ട്യോളാണ് എന്റെ മാലാഖയിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് നടി വീണ നന്ദകുമാർ.
വീണ് അതിന് മുമ്പ് ചില സിനിമകളിൽ അഭിനയിച്ചിരുന്നു. വീണ ആദ്യമായി അഭിനയിച്ചത് കടംകഥ എന്ന ചിത്രത്തിലൂടെയാണ്. അതിന് തോഡ്രാ എന്ന തമിഴ് സിനിമയിൽ അഭിനയിക്കുകയും ശേഷം മലയാളത്തിലേക്ക് തിരിച്ചെത്തി കെട്ട്യോളാണ് എന്റെ മാലാഖയിൽ അഭിനയിക്കുകയും ചെയ്തു. തിയേറ്ററുകളിൽ മികച്ച വിജയം നേടിയതോടെ വീണയുടെ സിനിമ ജീവിതത്തിൽ കൂടുതൽ നല്ല കഥാപാത്രങ്ങൾ തേടിയെത്തി.
എന്നാലും ആ സിനിമയിലെ റിൻസി എന്ന കഥാപാത്രത്തിലൂടെയാണ് വീണ അറിയപ്പെടുന്നത്. അതിന് ശേഷം വീണ കോഴിപ്പോര്, ലവ് തുടങ്ങിയ സിനിമകളിൽ അഭിനയിക്കുകയും ചെയ്തു. ഇതിനെല്ലാം നേരത്തെ ഷൂട്ട് ചെയ്ത മോഹൻലാലിൻറെ മരക്കാറിലും ഒരു ചെറിയ റോളിൽ വീണ അഭിനയിച്ചിരുന്നു. ഏറ്റവും ഒടുവിൽ മമ്മൂട്ടി ചിത്രമായ ഭീഷ്മപർവ്വത്തിലും ശ്രദ്ധേയമായ ഒരു വേഷം വീണ ചെയ്തു.
ഷൈൻ ടോം ചാക്കോ അവതരിപ്പിച്ച കഥാപാത്രത്തിന്റെ ഭാര്യയായിട്ടാണ് വീണ അഭിനയിച്ചത്. ദിലീപിന്റെ നായികയായി വോയിസ് ഓഫ് സത്യനാഥൻ എന്ന സിനിമയിലാണ് ഇനി വീണ അഭിനയിക്കുക. വീണ ബോക്സിംഗ് പരിശീലിക്കുന്നതിന്റെ ഒരു വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നുണ്ട്. ഏതെങ്കിലും സിനിമയ്ക്ക് വേണ്ടിയാണോ അതോ ഫിറ്റ്നെസ് വേണ്ടിയാണോ എന്നാണ് ആരാധകർ തിരക്കുന്നത്.