‘ഐപിഎൽ മത്സരത്തിനിടെ ഗ്രൗണ്ടിൽ ഇറങ്ങിയ നായയ്ക്ക് ക്രൂര മർദനം..’ – രൂക്ഷ പ്രതികരണവുമായി നടി വേദിക

ഐപിഎലിൽ മത്സര നടക്കുമ്പോൾ ഗ്രൗണ്ടിൽ ഇറങ്ങിയ നായയെ ക്രൂരമായി ഉപദ്രവിച്ച് ഓടിച്ചതിന് എതിരെ വിമർശിച്ച് പ്രതികാരനാവുമായി നടി വേദിക. മുംബൈ-ഗുജറാത്ത് മത്സരത്തിന് ഇടയിലാണ് സംഭവം നടന്നത്. മുംബൈയുടെ ക്യാപ്റ്റനായ ഹർദിക് പാണ്ട്യ ബോൾ ചെയ്യാൻ വരുമ്പോഴാണ് ഗ്രൗണ്ടിലേക്ക് ഒരു നായ ഓടി കയറിയത്. കളി അല്പസമയം തടസപ്പെടുകയും ചെയ്തിരുന്നു. നായയെ പിന്നീട് ഓടിച്ചുവിടുകയും ചെയ്തു.

നായയെ ഗ്രൗണ്ടിലേക്ക് കയറുന്നതിന് തൊട്ടുമുമ്പാണ് ബൗണ്ടറിൽ ലൈനിന് പിന്നിൽ നിന്ന സംഘാടകർ ഓടിക്കുകയും ചവിട്ടുകയുമൊക്കെ ചെയ്തത്. ഇതിന് ശേഷമാണ് നായയെ പേടിച്ച് ഗ്രൗണ്ടിലേക്ക് ഇറങ്ങുന്നത്. സംഘാടകർ ചെയ്ത പ്രവർത്തിക്ക് എതിരെയാണ് വേദിക പ്രതികരിച്ചത്. “ഐപിഎൽ സമയത്ത് ഒരു നായയെ ആർക്കും വലിച്ചെറിയുന്ന ചരക്കിനെപ്പോലെ എടുത്തിട്ട് ചവിട്ടുന്നു. മൃഗങ്ങളെ തല്ലുന്നതും മൃഗങ്ങളെ ക്രൂരമായി പീ.ഡിപ്പിക്കുന്നതും നമ്മുടെ ദേശീയ കായിക വിനോദമായി മാറിയതുപോലെ തോന്നുന്നു.

പ്രത്യേകിച്ചും അവയ്‌ക്ക് ശക്തമായ ജുഡീഷ്യൽ പരിരക്ഷയില്ല. ഒരു പാവം നിരപരാധിയായ പ്രതിരോധമില്ലാത്ത നായയെ കൂട്ടം കൂടി ചവിട്ടുകയും തല്ലുകയും ചെയ്യുന്ന ഈ സമീപനത്തിൽ ഈ വിളിക്കപ്പെടുന്ന മനുഷ്യരെ ഓർത്ത് ലജ്ജിക്കുന്നു, ഈ കാര്യത്തിൽ എല്ലാവരും ഒരേ പേജിലാണ്. നായ്ക്കളെയും മറ്റ് മൃഗങ്ങളെയും ഇടിക്കുകയും ചവിട്ടുകയും ഓടിക്കുകയും ചെയ്യുന്നത് നമ്മുടെ സംസ്കാരത്തിൻ്റെ ഭാഗമായി മാറിയതായി തോന്നുന്നു. ഇതിൽ മാനുഷികമായി ഒന്നുമില്ല.

വീഡിയോയിലെ ഒരാൾ അക്ഷരാർത്ഥത്തിൽ നായയെ കൈകൊണ്ട് ശക്തമായി അടിച്ച് അവനെ വീഴ്ത്തുന്നു. മറ്റ് ജീവികളെ ബഹുമാനിക്കാൻ നമ്മൾ എപ്പോഴാണ് പഠിക്കുന്നത്? കൂടുതൽ ക്ഷമയും ദയയും ഉള്ള ഒരു സമീപനം ഉപയോഗിക്കാമായിരുന്നില്ലേ? നാം അവകാശപ്പെടുന്നത് പോലെ അഹിംസകൾ അനുഷ്ഠിക്കുന്ന നമ്മുടെ നാട്ടിൽ ദിനംപ്രതി നിരവധി മൃഗ ക്രൂരതകൾ അരങ്ങേറുന്നു എന്നത് ലജ്ജാകരമാണ്. മൃഗ ക്രൂരത ജാമ്യമില്ലാ കുറ്റമാക്കാൻ സമയമായി. ഈ നായ ജീവിച്ചിരിപ്പുണ്ടെന്ന് ഞാൻ പ്രതീക്ഷിക്കുന്നു..”, വേദിക കുറിച്ചു.