‘എന്താണെന്ന് ഊഹിക്കുക! സുഹൃത്തിന് ഒപ്പമുള്ള ഫോട്ടോസ് പങ്കുവച്ച് നടി വരദ..’ – ലിവിങ് ടുഗെതറിലോ എന്ന് ആരാധകർ

വാസ്തവം എന്ന സിനിമയിലൂടെ പൃഥ്വിരാജിന്റെ സഹോദരി വേഷത്തിൽ അഭിനയിച്ചുകൊണ്ട് സിനിമ രംഗത്തേക്ക് വന്ന താരമാണ് നടി വരദ. അതിന് ശേഷം നിരവധി സിനിമകളിൽ അഭിനയിച്ച വരദ ടെലിവിഷൻ രംഗത്തും ഏറെ സജീവമായി അഭിനയിച്ചിരുന്ന ഒരാളാണ്. സീരിയൽ താരമായ ജിഷിൻ മോഹനുമായി വിവാഹിതയായ വരദ പിന്നീട് ടെലിവിഷൻ മേഖലയിലേക്ക് മാത്രമായി സജീവമായി നിന്നു.

ഒരു മകനും ദമ്പതികൾക്കുണ്ടായിരുന്നു. പക്ഷേ ജിഷിനുമായി വരദ വേർപിരിഞ്ഞു എന്ന വാർത്തകൾ വന്നതോടെ മലയാളി പ്രേക്ഷകരും താരത്തിന്റെ ആരാധകരും ഞെട്ടി. 2022-ലാണ് ഇരുവരും വേർപിരിഞ്ഞു എന്ന് പുറത്തുവന്നത്. അതേവർഷം തന്നെ ജിഷിനുമായി വരദ നിയമപരമായി ബന്ധം വേർപ്പെടുത്തുകയും ചെയ്തു. കഴിഞ്ഞ രണ്ട് വർഷമായി മകനുമായി സിംഗിൾ മദറായി ജീവിക്കുകയാണ് വരദ.

ഇതിനിടയിൽ ഇപ്പോഴിതാ വരദ സുഹൃത്തിന് ഒപ്പമുള്ള ചിത്രങ്ങൾ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ്. “ചിലത് കുക്ക് ചെയ്യുന്നു.. എന്താണെന്ന് ഊഹിക്കുക”, ഇതായിരുന്നു വരദ ആ ഫോട്ടോയോടൊപ്പം കുറിച്ചത്. ക്യാപ്ഷനിൽ നിന്ന് പ്രതേകിച്ച് ആളുകൾക്ക് ഒന്നും മനസ്സിലായില്ല. ആദ്യം എല്ലാവരും കരുതിയത് വരദയുടെ ഒരു സുഹൃത്ത് ആണെന്നാണ്. പക്ഷേ അതിൽ ഹാഷ് ടാഗ് കണ്ടപ്പോൾ സംശയം ഉയർന്നു.

ഹാഷ് ടാഗിൽ വരദ ‘ലിവിങ് ടുഗെതർ’ എന്ന് കൊടുത്തിട്ടുണ്ട്. ഹരീഷ് ശശികുമാരൻ എന്നാണ് സുഹൃത്തിന്റെ പേര് ഹാഷ് ടാഗിൽ തന്നെ കൊടുത്തിരിക്കുന്നത്. “ലിവിങ് ടുഗെതർ ആണോ.. ഹാഷ് ടാഗ് കണ്ടതുകൊണ്ട് ചോദിച്ചതാണ്” എന്നൊരു കമന്റും ആരാധികയായ ഒരു യുവതി ചോദിച്ചിട്ടുമുണ്ട്. സ്നേഹ ശ്രീകുമാർ, വീണ നായർ എന്നിവർ വെയ്റ്റിംഗ് എന്ന കമന്റും ഇട്ടിട്ടുണ്ട്. എന്താണ് സംഭവം എന്ന് അറിയാൻ കാത്തിരിക്കുകയാണ് എന്തായാലും ആരാധകർ.