മലയാള സിനിമ-സീരിയൽ രംഗത്ത് കഴിഞ്ഞ പതിനാറ് വർഷത്തിൽ അധികമായി സജീവമായി നിൽക്കുന്ന ഒരാളാണ് നടി വരദ. എം പദ്മകുമാർ സംവിധാനം ചെയ്ത പൃഥ്വിരാജ് നായകനായ വാസ്തവം എന്ന സിനിമയിലൂടെയാണ് വരദ അഭിനയ രംഗത്തേക്ക് വരുന്നത്. അതിൽ പൃഥ്വിരാജ് അവതരിപ്പിച്ച കഥാപാത്രത്തിന്റെ സഹോദരിയുടെ റോളിലാണ് വരദ അഭിനയിച്ചത്.
ചെറിയ റോൾ ആയിരുന്നെങ്കിൽ കൂടിയും ഭംഗിയായി വരദ അത് അവതരിപ്പിച്ചു. അതിന് ശേഷം വേറെയും സിനിമകളിൽ വരദയ്ക്ക് അവസരങ്ങൾ വന്നു. വിനു മോഹൻ നായകനായ സുൽത്താൻ എന്ന സിനിമയിലാണ് വരദ ആദ്യമായി നായികയായി അഭിനയിച്ചത്. മകന്റെ അച്ഛൻ എന്ന സിനിമയിൽ വിനീത് ശ്രീനിവാസന്റെയും നായികയായി വരദ അഭിനയിച്ചിട്ടുണ്ട്.
ഉത്തരാസ്വയംവരം, വലിയങ്ങാടി, അൽ മല്ലു തുടങ്ങിയ സിനിമകളിൽവരദ അഭിനയിച്ചിട്ടുണ്ട്. സ്നേഹക്കൂട് എന്ന സീരിയലിലൂടെ ടെലിവിഷൻ രംഗത്തും വരദ സജീവമായി. ടെലിവിഷൻ സീരിയൽ താരമായ ജിഷിനാണ് താരത്തിന്റെ ഭർത്താവ്. ജെയിൻ എന്ന പേരിൽ ഒരു മകനും ഇരുവർക്കുമുണ്ട്. ഹൃദയം സാക്ഷി, അമല, പ്രണയം, ജാഗ്രത, ഇളയവൾ ഗായത്രി, പ്രശ്നം ഗുരുതരം, മൂടൽ മഞ്ഞ് തുടങ്ങിയ പരമ്പരകളിൽ വരദ അഭിനയിച്ചിട്ടുണ്ട്.
ഇത് കൂടാതെ ഒരുപാട് ടെലിവിഷൻ പരിപാടികളിലും ഡാൻസ് പ്രോഗ്രാമുകളിലും വരദ ഭാഗമായിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ തരംഗമാണ് വരദ. കറുപ്പ് മോഡേൺ സാരിയിലുള്ള ചിത്രങ്ങൾ തന്റെ ആരാധകർക്ക് ഒപ്പം പങ്കുവച്ചിരിക്കുകയാണ് വരദ ഇപ്പോൾ. ഡിഫറൻസ് മീഡിയയാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. സുന്ദരി ലുക്കിലായ വരദയ്ക്ക് ചിഞ്ചുവാണ് മേക്കപ്പ് ചെയ്തിരിക്കുന്നത്.